Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഷപ്പാമ്പിന് ബൈക്കിൽ...

വിഷപ്പാമ്പിന് ബൈക്കിൽ ഒന്നര മണിക്കൂർ ‘ഉല്ലാസ യാത്ര’

text_fields
bookmark_border
poison-snake
cancel
camera_alt??????????? ????????? ???????? ??????????????

നി​ല​മ്പൂ​ർ: ഉ​ട​മ അ​റി​യാ​തെ വി​ഷ​പ്പാ​മ്പി​ന് ബൈ​ക്കി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ സു​ഖ​യാ​ത്ര. ച​ന്ത​ക്കു​ന്ന് ബം​ഗ്ലാ​വ്കു​ന്നി​ലെ ഫൈ​സ​ലി‍​െൻറ ബൈ​ക്കി​ൽ ഒ​ളി​ച്ചി​രു​ന്നാ​ണ് പാ​മ്പ് സു​ഖ​യാ​ത്ര ന​ട​ത്തി​യ​ത്. ച​ന്ത​ക്കു​ന്ന്, കൂ​റ്റ​മ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് ശേ​ഷം ച​ന്ത​ക്കു​ന്നി​ൽ നി​ർ​ത്തി പ​ച്ച​ക്ക​റി​യും വാ​ങ്ങി ബൈ​ക്ക് സ്​​റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് താ​ഴ​ത്തെ സ്വി​ച്ചി​ൽ താ​ക്കോ​ൽ ഇ​ട്ട​പ്പോ​ഴാ​ണ് ത​ല പു​റ​ത്തേ​ക്കി​ട്ട് പു​റം​കാ​ഴ്ച കാ​ണു​ന്ന പാ​മ്പ് ഫൈ​സ​ലി‍​െൻറ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഒ​രു മീ​റ്റ​റോ​ളം നീ​ള​മു​ള്ള അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​മ്പി​നെ ബം​ഗ്ലാ​വ്​​കു​ന്നി​ലെ കാ​ട്ടി​ൽ വി​ട്ടു. ക​ണ്ടെ​യി​ൻ​മ​െൻറ്​ സോ​ണാ​യ​തി​നാ​ൽ വീ​ട്ട് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ര​ണ്ട് ദി​വ​സ​മാ​യി എ​ടു​ത്തി​ട്ടി​ല്ലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​വും ക​യ​റി​ക്കൂ​ടി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - poison snake in bike
Next Story