Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂളിലെ പീഡനം:...

സ്കൂളിലെ പീഡനം: പ്രതിയായ സി.പി.എം മുൻ കൗ​ൺ​സി​ലർ ശശി കുമാർ ജയിൽമോചിതനായി

text_fields
bookmark_border
സ്കൂളിലെ പീഡനം: പ്രതിയായ സി.പി.എം മുൻ കൗ​ൺ​സി​ലർ ശശി കുമാർ ജയിൽമോചിതനായി
cancel

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ജാമ്യം ലഭിച്ച മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ മു​ൻ സി.​പി.​എം കൗ​ൺ​സി​ല​റും സെൻറ് ജെ​മ്മാ​സ് സ്കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ മലപ്പുറം ഡി.പി.ഒ റോഡിൽ രോഹിണിയിൽ കിഴക്കേ വെള്ളാട്ട് കെ.​വി. ശ​ശി​കു​മാർ ജയിൽ മോചിതനായി. മഞ്ചേരി ജയിലിൽനിന്ന് ഇന്നലെ രാത്രിയോടെയാണ് മോചിതനായത്.

ഈ വർഷം സ്കൂളിൽനിന്നു വിരമിച്ചപ്പോൾ ശശികുമാർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിനുതാഴെ പൂർവ വിദ്യാർഥികളിലൊരാൾ കമന്‍റിട്ടതോടെയാണ് 30 വർഷം നീണ്ടുനിന്ന പീഡന വിവരം പുറത്തറിഞ്ഞത്. പിന്നാലെ നിരവധിപേർ സമാന അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. വിവാദമായതോടെ ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ മാസം 13ന് വയനാട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

ഉച്ചയോടെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ നിന്നും രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിരുന്നു. 50,000 രൂപയുടെ രണ്ടാള്‍ ജാമ്യം, എല്ലാ ശനി, തിങ്കള്‍ ദിവസങ്ങളിലും രാവിലെ ഒമ്പതിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, ഇരകളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, സമാനമായ കേസുകളില്‍ ഉള്‍പ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. തുടർന്ന് മറ്റുനാല് കേസുകളിൽ പെരിന്തൽമണ്ണ കോടതി ജാമ്യം അനുവദിച്ചതോടെ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിൽ നിന്നും നടപടികൾ പൂർത്തിയാക്കി വൈകിട്ട് ആറരയോടെ പുറത്തിറങ്ങി.

അതിനിടെ, പൊ​ലീ​സ്​ കേ​സ്​ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ സൂ​ച​നയാണ് പ്രതിക്ക്​ ജാ​മ്യം ല​ഭി​ച്ച​തെന്ന് ആരോപണം ഉയരുന്നുണ്ട്. ​അ​ധ്യാ​പ​ക​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​​ളോ​ടെ കൂ​ടു​ത​ൽ പ​രാ​തി​ക​ളു​ണ്ടാ​യി​ട്ടും പൊ​ലീ​സ്​​ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​രു​ന്നി​ല്ല. നേ​രി​ട്ട്​ വ​ന്ന പ​രാ​തി​ക​ളി​ൽ മൊ​ഴി​യെ​ടു​ത്ത്​ ഒ​ഴു​ക്ക​ൻ മ​ട്ടി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. അ​ന്വേ​ഷ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് പൊ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

ഈ ​റി​പ്പോ​ർ​ട്ട്​ പ്ര​കാ​ര​മാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​​ലെ ക​ളി​ക​ൾ കോ​ട​തി​യി​ൽ അ​ധ്യാ​പ​ക​ന്​ അ​നു​കൂ​ല​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. പൊ​ലീ​സും ​ബ​ന്ധ​​പ്പെ​ട്ട അ​ധി​കാ​രി​ക​ളും കേ​സ്​ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്ന ആ​ക്ഷേ​പം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യ​ട​ക്കം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​യ​രു​ന്നു​ണ്ട്.

അ​ധ്യാ​പ​ക​നെ​തി​രെ ഗു​രു​ത​ര പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും പൊ​ലീ​സ്​ നേ​രി​ട്ട്​ ല​ഭി​ച്ച പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്​​തു​വെ​ന്ന​ല്ലാ​തെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ ക​ട​ന്നി​ട്ടി​ല്ലെ​ന്ന​ത്​​ വ്യ​ക്ത​മാ​കു​​ക​യാ​ണ്. ശ​ശി​കു​മാ​റി​നെ​തി​രെ ഏ​ഴ്​ പ​രാ​തി​ക​ളാ​ണ്​ മ​ല​പ്പു​റം വ​നി​ത സ്​​റ്റേ​ഷ​നി​ൽ ല​ഭി​ച്ച​ത്. ഇ​തി​ൽ ര​ണ്ട്​ പോ​ക്​​സോ കേ​സു​ക​ളാ​യി​രു​ന്നു ര​ജി​സ്റ്റ​ർ ചെ​യ്​​ത​ത്. മ​റ്റു അ​ഞ്ച് കേ​സു​ക​ൾ പോ​ക്​​സോ വ​കു​പ്പ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന്​ മു​മ്പാ​യി​രു​ന്ന​തി​നാ​ൽ മ​റ്റു വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തി​യ​ത്. പീ​ഡ​ന​വി​വ​രം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വെ​ച്ച​വ​ർ​ക്കെ​തി​രെ അ​​ന്വേ​ഷ​ണം ന​ട​ത്തി പോ​ക്​​സോ വ​കു​പ്പ്​ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്ക​ണമെന്ന ആവശ്യവും പരാതിക്കാർ ഉന്നയിച്ചിരുന്നു.

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും 30 വര്‍ഷം നീണ്ടുനിന്ന ഒരു പീഡന പരമ്പരയെന്ന് ശശികുമാറിന്റെ ലൈംഗികാതിക്രമങ്ങൾ വിവരിച്ച് ഫ്രീലാൻസ് ജേർണലിസ്റ്റ് ശരണ്യ എം. ചാരു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരുന്നു. 'അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചു' എന്ന ഒറ്റവരിയില്‍ ഒതുങ്ങേണ്ടതല്ല ശശി വര്‍ഷങ്ങളോളം കുഞ്ഞുകുട്ടികളോട് ചെയ്ത പീഡന പരമ്പരയെന്നും കുറിപ്പിൽ പറയുന്നു.

30 വ​ർ​ഷ​ത്തെ പീ​ഡ​നം: പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ചി​ല്ല -അ​ഡ്വ. ബീ​ന പി​ള്ള

മ​ല​പ്പു​റം: സെ​ന്‍റ്​ ജെ​മ്മാ​സ്​ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രി​ക്കെ 30 വ​ർ​ഷം കെ.​വി. ശ​ശി​കു​മാ​ർ ന​ട​ത്തി​യ പീ​ഡ​ന​ങ്ങ​ളെ കു​റി​ച്ച്​ പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന്​ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി കൂ​ട്ടാ​യ്മ പ്ര​തി​നി​ധി അ​ഡ്വ. ബീ​ന പി​ള്ള ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി കൂ​ട്ടാ​യ്മ പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കൂ​ട്ട​പ്പ​രാ​തി​യാ​ണ്​ ന​ൽ​കി​യ​തെ​ന്ന്​ പ​റ​ഞ്ഞ്​ കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സ്​ ത​യാ​റാ​യി​ട്ടി​ല്ല.

പീ​ഡ​നം സം​ബ​ന്ധി​ച്ച്​ 2019ൽ ​ഒ​രു ര​ക്ഷി​താ​വ്​ സ്കൂ​ളി​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. 2014ലും ​സ്കൂ​ളി​ന്​ പ​രാ​തി ന​ൽ​കി​യ കാ​ര്യം ഇ​തേ പ​രാ​തി​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​ര​ണ്ടു പ​രാ​തി​ക​ളും പൊ​ലീ​സി​ന്​ കൈ​മാ​റാ​തെ പീ​ഡ​നം മ​റ​ച്ചു​വെ​ച്ച സ്കൂ​ള​ധി​കൃ​ത​രും പോ​ക്​​സോ നി​യ​മ​പ്ര​കാ​രം പ്ര​തി​ക​ളാ​ണ്. ഇ​വ​രെ പ്ര​തി​ചേ​ർ​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഇ​തു​വ​രെ പൊ​ലീ​സ്​ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ബീ​ന പി​ള്ള പ​റ​ഞ്ഞു.

Show Full Article
TAGS:sasikumarpocso
News Summary - pocso case: Former CPM councilor SasiKumar released from jail
Next Story