പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ്: മലപ്പുറം ജില്ലയിൽ 3619 ഒഴിവുകൾ
text_fieldsമലപ്പുറം: പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നപ്പോൾ ജില്ലയിൽ 3619 ഒഴിവുകൾ. 9267 പേരാണ് ട്രാൻസ്ഫറിനായി അപേക്ഷിച്ചിരുന്നത്. ഇതിൽ 9140 അപേക്ഷകർ മാറ്റം ഉറപ്പാക്കി. 5221 പേർക്കാണ് മാറ്റം ലഭിച്ചത്. 3919 പേർക്ക് അവസരം ലഭിച്ചിട്ടില്ല.
4003 പേർക്ക് മറ്റ് സ്കൂളുകളിലേക്ക് മാറ്റം കിട്ടി. 1218 പേർക്ക് അവരുടെ കോഴ്സുകളിലും മാറ്റം ലഭിച്ചു. 2639 പേർക്ക് സ്കൂളും കോഴ്സും മാറ്റം കിട്ടി. 1364 പേർക്ക് സ്കൂളുകൾ മാറിയെങ്കിലും അതേ കോഴ്സ് തന്നെയും കിട്ടി. 347 സീറ്റുകളാണ് സർക്കാർ, എയ്ഡഡ് ക്വാട്ടയിൽ ഒഴിവുള്ളത്.
പണം മുടക്കി പഠിക്കേണ്ട അൺ എയ്ഡഡ് മേഖലയിൽ 5010 സീറ്റുകളും ഒഴിവുണ്ട്. രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെൻറിൽ മാത്രം 8338 പേർ സീറ്റ് കിട്ടാതെ പുറത്ത് നിൽക്കുന്നുണ്ട്. രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെൻറിന് ജില്ലയിൽ 9707 അപേക്ഷകരാണ് ആകെയുണ്ടായിരുന്നത്. ഇതിൽ 1369 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

