Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ലസ് വൺ സീറ്റ് വർധന:...

പ്ലസ് വൺ സീറ്റ് വർധന: മ​ല​പ്പു​റം ജില്ലക്ക് നേരിയ ആശ്വാസം

text_fields
bookmark_border
പ്ലസ് വൺ സീറ്റ് വർധന: മ​ല​പ്പു​റം ജില്ലക്ക് നേരിയ ആശ്വാസം
cancel

മ​ല​പ്പു​റം: പ്ല​സ് വ​ൺ സീ​റ്റ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ഇ​ത്ത​വ​ണ നേ​ര​ത്തേ വ​ന്ന​ത് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചെ​റി​യ ആ​ശ്വാ​സ​മാ​വും.

ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി ആ​ദ്യ ഘ​ട്ട അ​ലോ​ട്ട്മെൻറി​ൽ​ത്ത​ന്നെ കൂ​ടു​ത​ൽ​പേ​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന​താ​ണ് ഇ​തി​െൻറ ഗു​ണം. 20 ശ​ത​മാ​നം വ​രെ സീ​റ്റാ​ണ് വ​ർ​ധി​ക്കു​ക.

85 സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 435ഉം 84 ​എ​യ്​​ഡ​ഡ് സ്​​കൂ​ളു​ക​ളി​ൽ 389 ബാ​ച്ചു​ക​ളു​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.

എ​യ്​​ഡ​ഡ് മാ​നേ​ജ്മെൻറും 20 ശ​ത​മാ​നം സീ​റ്റ് കൂ​ട്ടാ​ൻ ത​യാ​റാ​യാ​ൽ സ​ർ​ക്കാ​ർ സ്​​ക​ൂ​ളി​ല​ട​ക്കം ആ​കെ 8240 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കും.

സ​ർ​ക്കാ​ർ എ​യ്​​ഡ​ഡ് മേ​ഖ​ല​യി​ൽ നോ​ൺ മെ​റി​റ്റി​ല​ട​ക്കം നി​ലി​വി​ലു​ള്ള​ത് 41200 സീ​റ്റു​ക​ളാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 30 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ ഓ​രോ ക്ലാ​സി​ലും 65 കു​ട്ടി​ക​ൾ വ​രെ​യാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ ഘ​ട്ട അ​ലോ​ട്ട്മെൻറു​ക​ൾ​ക്ക് ശേ​ഷ​മാ​യി​രു​ന്നു സീ​റ്റ് വ​ർ​ധ​ന.

ഇ​തി​ന് മു​മ്പെ നി​ര​വ​ധി​പേ​ർ ഓ​പ​ൺ സ്​​കൂ​ളു​ക​ളെ​യും മ​റ്റു ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ളെ​യും ആ​ശ്ര​യി​ച്ചി​രു​ന്നു. 76,633 പേ​രാ​ണ് ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​തി ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യ​ത്.

സി.​ബി.​എ​സ്.​ഇ ഉ​ൾ​പ്പെ​ടെ മ​റ്റു സി​ല​ബ​സു​ക​ളി​ലു​ള്ള​വ​ർ വേ​റെ​യു​മു​ണ്ട്. ഇ​ത​ര ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രും വി​ദേ​ശ​ത്ത് നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ​വ​ർ കൂ​ടി​യാ​വു​മ്പോ​ൾ പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​വ​രു​ടെ എ​ണ്ണം 80,000 ക​ട​ക്കും.

62,788 പേ​രാ​ണ് ബു​ധ​നാ​ഴ്​​ച വൈ​കു​ന്നേ​രം വ​രെ പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 54635 അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു. എ​സ്.​എ​സ്.​എ​ൽ.​സി 52142, സി.​ബി.​എ​സ്.​ഇ 1864, ഐ.​സി.​എ​സ്.​ഇ 26, മ​റ്റു​ള്ള​വ​ർ 603 എ​ന്നി​ങ്ങ​നെ​യാ​ണ് സി​ല​ബ​സ് തി​രി​ച്ചു​ള്ള ക​ണ​ക്ക്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus onehigher secondary admissionseat additionMalappuram News
Next Story