Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightpkgg

pkgg

text_fields
bookmark_border
പുതുക്കോട്ട കൊലപാതകം; കവർന്ന 90 പവൻ വടക്കഞ്ചേരിയിൽ കണ്ടെത്തി വടക്കഞ്ചേരി: തമിഴ്നാട്ടിൽ കൊലപാതകം നടത്തി കവർന്ന 90 പവൻ സ്വർണം വടക്കഞ്ചേരിയിൽനിന്ന്‌ കണ്ടെടുത്തു. തമിഴ്നാട് പുതുക്കോട്ടയിൽ മണമേൽക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏപ്രിൽ 24ന് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയെ കെട്ടിയിട്ടാണ്‌ 170 പവൻ കവർന്നത്. ഇതിലെ 90 പവൻ വിറ്റത്‌ വടക്കഞ്ചേരിയിലായിരുന്നു. കേസിൽ ഒമ്പത്‌ പ്രതികൾ അറസ്‌റ്റിലായി. പ്രതിയായ കോയമ്പത്തൂർ സ്വദേശി യൂനുസ് വടക്കഞ്ചേരിയിലെ ബന്ധുക്കൾ വഴിയാണ്‌ സ്വകാര്യ ഗോൾഡ് വർക്ക് സ്ഥാപനത്തിൽ വിറ്റത്‌. യൂനുസും ബന്ധുവായ കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശിയും പുതുക്കോട് താളിക്കോട് സ്വദേശിയുടെ സഹായത്തോടെയാണ്‌ തൃശൂർ സ്വദേശിയുടെ സ്ഥാപനത്തിൽ വിറ്റത്‌. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയ തമിഴ്‌നാട് പൊലീസ് വടക്കഞ്ചേരി പൊലീസിന്റെ സഹായത്തോടെ സ്വർണം കണ്ടെത്തുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story