മേലാറ്റൂർ സ്റ്റേഷൻ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച് െറയിൽവേ മന്ത്രി
text_fieldsമേലാറ്റൂർ (മലപ്പുറം): ഗുൽമോഹർ പൂക്കൾ പൊഴിഞ്ഞ് മനോഹരമായ മേലാറ്റൂർ റെയിൽവേ സ്റ്റേഷെൻറ ചിത്രങ്ങൾ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ.
‘ഭംഗിയുള്ള പൂക്കളാൽ അലങ്കരിക്കപ്പെട്ട പ്രകൃതി മാതാവിെൻറ സൗന്ദര്യം, കേരളത്തിലെ നിലമ്പൂർ-ഷൊർണൂർ റെയിൽ പാതയിൽനിന്നുള്ള ദൃശ്യം, കഥാപുസ്തകത്തിൽ നിന്നിറങ്ങി വന്ന പോലെ’ വിവരണത്തോടെയാണ് തിങ്കളാഴ്ച രാത്രി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മേലാറ്റൂർ പുത്തൻകുളം സ്വദേശി സയ്യിദ് ആഷിഫ് പകർത്തിയ ചിത്രങ്ങൾ വൈറലായിരുന്നു. ഇദ്ദേഹം എടുത്ത മൂന്ന് ചിത്രങ്ങളും മറ്റൊരു ചിത്രവുമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക് ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, ചിത്രങ്ങൾ വൈറലായതോടെ സന്ദർശകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
