ഇവിടെ പൈപ്പ് പൊട്ടൽ പതിവ്
text_fieldsവളാഞ്ചേരി: പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെടുന്നത് പതിവാകുന്നു. ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പാണ് പട്ടാമ്പി റോഡിൽ വളാഞ്ചേരി കരിങ്കല്ലത്താണിയിൽ പൊട്ടുന്നത്.
പൈപ്പ് ശരിയാക്കിയിട്ട് ഒരാഴ്ച പോലും തികയുന്നതിന് മുമ്പ് വീണ്ടും പൊട്ടി. ഒരോ പ്രാവശ്യവും മണിക്കൂറുകളോളമാണ് വെള്ളം റോഡിൽ കൂടി പരന്നൊഴുകുക. ഇത് കാരണം പല പ്രദേശങ്ങളിലും ദിവസങ്ങളോളം കുടിവെള്ള വിതരണം മുടങ്ങുന്നു. ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പാണിത്.
പദ്ധതി ആരംഭിച്ചപ്പോൾ ഗുണമേന്മ കുറഞ്ഞ പൈപ്പുകളാണ് ഉപയോഗിച്ചിരുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. പൈപ്പുകൾ നേരെയാക്കുവാൻ ഇതിനകം ജല അതോറിറ്റി വലിയൊരു തുക തന്നെ ചെലവഴിച്ചു.