കീഴുപറമ്പ്: കഴിഞ്ഞ രണ്ടു പ്രളയത്തിലും ഏറെ ദുരിതം അനുഭവിച്ച വ്യക്തിയാണ് റഫീഖ് ബാബു. വീടും നാടും വെള്ളത്തിനടിയിലായപ്പോൾ ദിവസങ്ങളോളം കുടുംബവുമായി നിസ്സഹായമായി നിന്നതും സഹായം അഭ്യർഥിച്ചവർക്ക് മുന്നിൽ പലപ്പോഴും കൈമലർത്തേണ്ടിവന്നതും ഈ ചെറുപ്പക്കാരനെ ഒരുപാട് ചിന്തിപ്പിച്ചു.
ഒടുവിൽ പി.വി.സി പൈപ്പ് ബോട്ടുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കീഴുപറമ്പ് മനന്തല മഠത്തിൽ റഫീഖ് ബാബു. സ്വകാര്യ പാഴ്സൽ സ്ഥാപനത്തിൽ ജോലിചെയ്യുന്ന റഫീഖ് ഒഴിവുദിനങ്ങളിലും മറ്റും പി.വി.സി പൈപ്പുകൾ വാങ്ങി വെള്ളത്തിൽ മുങ്ങുന്ന ഭാഗം പശതേച്ച് നന്നായി ഒട്ടിച്ചു. മുകൾഭാഗം അഴിച്ചെടുക്കാൻ പറ്റുന്ന രൂപത്തിലും ഘടിപ്പിച്ചു. കൂടാതെ വലിയ രണ്ട് റ്റ്യൂബുകൾ ബോട്ടിനുള്ളിൽ വെച്ച് രണ്ടുപേർക്ക് ഇരിക്കാവുന്ന ഇരിപ്പിടവും നിർമിച്ചു. അത്യാവശ്യം സാധനങ്ങൾ കടത്താനും ഇത് ഉപകാരപ്രദമെന്ന് റഫീഖ് പറയുന്നു.
7500 രൂപയാണ് ഇതിന് െചലവ് വന്നത്. ഇനി വലുപ്പംകൂടിയ പൈപ്പും എൻജിനുള്ള ഒരു ബോട്ട് നിർമിക്കാനാണ് റഫീഖിെൻറ ശ്രമം. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.