Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerumpadappuchevron_rightഹോ​ട്ട​ലി​​ൽ...

ഹോ​ട്ട​ലി​​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സ്: ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ

text_fields
bookmark_border
ഷം​സു​ദ്ദീ​ൻ
cancel
camera_alt

ഷം​സു​ദ്ദീ​ൻ

പെ​രു​മ്പ​ട​പ്പ്: ഹോ​ട്ട​ലി​നു​ള്ളി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ആ​ലു​വ സ്വ​ദേ​ശി കാ​ഞ്ഞി​ര​ക്കാ​ട്ട് ഷം​സു​ദ്ദീ​നെ​യാ​ണ് (34) പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടാം പ്ര​തി​യാ​ണ് ഇ​യാ​ൾ. എ​റ​ണാ​കു​ളം എ​ള​ക്കു​ന്ന പു​ഴ​യി​ൽ വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പ​ട​പ്പ് സി.​ഐ ര​മേ​ശ്, എ​സ്.​ഐ ശ്രീ​ജി​ത്ത്, സീ​നി​യ​ർ സി.​പി.​ഒ സാ​ൻ സോ​മ​ൻ, സി.​പി.​ഒ പ്ര​വീ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വൈ​പ്പി​ൻ സ്വ​ദേ​ശി ഫൈ​സ​ൽ (39), വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി ശി​ഹാ​ബു​ദ്ദീ​ൻ (28), പു​തു​പൊ​ന്നാ​നി സ്വ​ദേ​ശി അ​ഫ്നാ​ൻ എ​ന്നി​വ​രെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു.

ര​ണ്ടു പ്ര​തി​ക​ളെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ക​ഴി​ഞ്ഞ 23നാ​ണ് എ​ര​മം​ഗ​ല​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങു​ന്ന​തി​നി​ടെ അ​ഞ്ചം​ഗ സം​ഘം ഹോ​ട്ട​ലി​നു​ള്ളി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി ഇ​ർ​ഫാ​നെ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഇ​ർ​ഫാ​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalappuramArrestBeating
News Summary - One More Arrested Beating a Young Man in a Hotel
Next Story