Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightഇ​താ...വേ​റി​ട്ടൊ​രു...

ഇ​താ...വേ​റി​ട്ടൊ​രു പ​ള്ളി

text_fields
bookmark_border
മ​സ്ജി​ദ് കാ​മ്പ​സി​ലെ ഓ​പ​ൺ ജിം ​ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ്  പാ​ർ​ക്ക്
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ പാ​താ​യ്ക്ക​ര ഹി​ലാ​ൽ മ​സ്ജി​ദ് കാ​മ്പ​സി​ലെ ഓ​പ​ൺ ജിം ​ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ്

പാ​ർ​ക്ക്തു​റ​ന്ന​പ്പോ​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ള്ളി വ​ള​പ്പി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി വ്യാ​യാ​മ സൗ​ക​ര്യ​വു​മൊ​രു​ക്കി പെ​രി​ന്ത​ൽ​മ​ണ്ണ പാ​താ​യ്ക്ക​ര മ​സ്ജി​ദു​ൽ ഹു​ദാ- ഹി​ലാ​ൽ മ​ഹ​ൽ ക​മ്മി​റ്റി. പാ​താ​യ്ക്ക​ര​യി​ൽ ഗ​വ. പി.​ടി.​എം കോ​ള​ജി​ന് എ​തി​ർ​വ​ശ​ത്ത് ഹി​ലാ​ൽ കാ​മ്പ​സി​ലാ​ണ് നാ​ലു​ല​ക്ഷം ചെ​ല​വ​ഴി​ച്ച് വ്യ​ത്യ​സ്ത സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. വി​വി​ധ രീ​തി​യി​ൽ ഉ​ല്ല​സി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് ഊ​ഞ്ഞാ​ലു​ക​ളും ഡ്രൈ​വു​ക​ളു​മു​ണ്ട്. ട്വി​സ്റ്റ​ർ, ക്രോ​സ് ട്രെ​യി​ന​ർ, ബൈ​സൈ​ക്കി​ൾ ലെ​ഗ് പ്ര​സ്സ്, ഡി​കാ​ളി​ങ് ലാ​ഡേ​ഴ്സ് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വ്യാ​യാ​മ​ത്തി​നു​ള്ള​ത്. ഓ​പ​ൺ ജിം ​ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് എ​ന്ന പേ​രി​ൽ പ​ള്ളി​യി​ൽ വ​രു​ന്ന​വ​ർ​ക്ക് ഏ​ത് നേ​ര​ത്തും ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണി​ത് ഇ​വ സ്ഥാ​പി​ച്ച​ത്.

അ​തേ​സ​മ​യം, പ്രാ​ർ​ഥ​ന​ക്ക് എ​ത്തു​ന്ന​വ​ർ കാ​ണാ​ത്ത രീ​തി​യി​ലാ​യ​തി​നാ​ൽ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കും ഓ​പ​ൺ ജിം ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് മ​ഹ​ല്ല് ക​മ്മി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ള്ളി​വ​ള​പ്പി​ൽ കു​ട്ടി​ക​ൾ​ക്ക് പാ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്ക് വ്യാ​യാ​മ സൗ​ക​ര്യ​വും ഒ​രു​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ആ​രോ​ഗ്യ സം​ര​ക്ഷ​ണം വ്യാ​യാ​മ​ത്തി​ലൂ​ടെ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ് പ​ദ്ധ​തി. അ​വ​ധി​ദി​ന മ​ദ്റ​സ​യും കൗ​ൺ​സ​ലി​ങ് കേ​ന്ദ്ര​വു​മ​ട​ക്കം ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഓ​പ​ൺ ജി​മ്മും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്രെ​യി​ന​ർ ഷ​ഫീ​ഖ് പു​ലാ​മ​ന്തോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ എ.​ടി. ഷ​റ​ഫു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ്. മു​ഹ​മ്മ​ദാ​ലി, പി. ​അ​ബ്ദു​സ്സ​മ​ദ്, പി.​പി. അ​ബൂ​ബ​ക്ക​ർ, ടി.​പി. അ​ബൂ​ബ​ക്ക​ർ, എ.​എം. സാ​ജി​ദ്, എം. ​അ​ബ്ദു​റ​ഹ്മാ​ൻ, വി.​എം. മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി. ​അ​ബ്ദു​ല്ല സ്വാ​ഗ​ത​വും ഒ.​പി. ഖാ​ലി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannaMosqueIslamGymChildren's Park
News Summary - Verity Mosque
Next Story