അനധികൃത കരിങ്കൽ ഖനനം; ഒരാൾ അറസ്റ്റിൽ
text_fieldsഅബ്ദുൽ റഷീദ്
പെരിന്തൽമണ്ണ: അനധികൃതമായി കരിങ്കൽ ഖനനം നടത്തിയതിന് ആനമങ്ങാട് ഒടമല വെങ്ങാടൻ അബ്ദുൽ റഷീദിനെ (40) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുദിവസമായി ആനമങ്ങാട് വടക്കൻസിറ്റി മാടമ്പ്ര എന്ന സ്ഥലത്ത് അനധികൃതമായി കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്വാറിയിൽ പരിശോധന നടത്തിയത്. മലപ്പുറത്തുനിന്നുള്ള സയന്റിഫിക് വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു.
പരിശോധനയിൽ ക്വാറിയിൽ വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ പെരിന്തമൽണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ യാസർ ആലിക്കൽ, എസ്.സി.പി.ഒ മിഥുൻ, സി.പി.ഒ സൽമാൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

