Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപച്ചക്കറി...

പച്ചക്കറി ലോറിയിലെത്തിച്ച 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പച്ചക്കറി ലോറിയിലെത്തിച്ച 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ്‌ സാ​ദി​ഖ്, സി​റി​ൽ സാ​ബു

പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി ലോ​റി​ക​ളി​ലും മ​റ്റും വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് കു​ന്തി​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പൂ​ളോ​ണ മു​ഹ​മ്മ​ദ്‌ സാ​ദി​ഖ് (41) വെ​ള്ളേ​പ്പ​റ​മ്പി​ൽ സി​റി​ൽ സാ​ബു (43) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മി​നി ലോ​റി​യി​ൽ പ​ച്ച​ക്ക​റി​ക്കൊ​പ്പം ഒ​ളി​പ്പി​ച്ച് ജി​ല്ല​യി​ലേ​ക്ക് ക​ട​ത്തി​യ 22 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പൊ​ന്ന്യാ​കു​ർ​ശ്ശി ബൈ​പ്പാ​സി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്.​ഐ സി.​കെ. നൗ​ഷാ​ദും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ആ​ന്ധ്ര​യി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന്​ കി​ലോ​ഗ്രാ​മി​ന് 1500 രൂ​പ​ക്ക്​ വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഏ​ജ​ൻ​റു​മാ​ർ മു​ഖേ​ന ച​ര​ക്ക് ലോ​റി​ക​ളി​ലും മി​നി ലോ​റി​ക​ളി​ലു​മെ​ത്തി​ച്ച് കി​ലോ​ക്ക്​ 20,000 മു​ത​ൽ 30,000 രൂ​പ വ​രെ വി​ല​യി​ട്ടാ​ണ്​ വി​ൽ​പ​ന.

മ​ണ്ണാ​ർ​ക്കാ​​ട്ടെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ചാ​ണ്​ വി​ൽ​പ​ന. മു​ഹ​മ്മ​ദ് സാ​ദി​ഖ് മ​ണ്ണാ​ർ​ക്കാ​ട് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ല​പാ​ത​ക കേ​സി​ലും പെ​രി​ന്ത​ൽ​മ​ണ്ണ, മു​ക്കം സ്​​റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​സ്‌​പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ, എ​സ്.​ഐ സി.​കെ. നൗ​ഷാ​ദ്, ജി​ല്ല ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡി​ലെ സി.​പി. മു​ര​ളീ​ധ​ര​ൻ, എ​ൻ.​ടി. കൃ​ഷ്ണ​കു​മാ​ർ, എം. ​മ​നോ​ജ്കു​മാ​ർ, പ്ര​ശാ​ന്ത് പ​യ്യ​നാ​ട്, മി​ഥു​ൻ, സ​ജീ​ർ, എ.​എ​സ്.​ഐ​മാ​രാ​യ സു​കു​മാ​ര​ൻ, ബൈ​ജു, എ​സ്.​സി.​പി.​ഒ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, നി​ഖി​ൽ, പ്ര​ബു​ൽ, ഷാ​ലു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vegetable lorrycannabis
News Summary - Two arrested with 22 kg cannabis in vegetable lorry
Next Story