Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightകാ​റി​ൽ...

കാ​റി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ നാ​ലുകിലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
കാ​റി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ നാ​ലുകിലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ല്​ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ താ​ഴേ​ക്കോ​ട് വാ​ളാം​കു​ള​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി. ക​രി​ങ്ക​ല്ല​ത്താ​ണി കാ​രാ​ട​ൻ ബ​ഷീ​ർ (33), ക​ടു​ങ്ങ​പു​രം ചീ​നി​യ​ൻ ഷം​സു​ദ്ദീ​ൻ (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പൊ​ലീ​സ്​ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യ​ത്ത് മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന കാ​ർ തി​രി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​തി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​ക​ൾ ക​ഞ്ചാ​വ്​ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​റു​കി​ട വി​ൽ​പ​ന​ക്കാ​ർ​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് പി​ടി​യി​ലാ​യ​ത്. താ​ഴേ​ക്കോ​ട്, മ​ക്ക​ര​പ്പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ലെ ഏ​ജ​ൻ​റു​മാ​രെ​കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യും നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി എം. ​സ​ന്തോ​ഷ് കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സി.​കെ. നൗ​ഷാ​ദ്, ജി​ല്ല ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡി​ലെ സി.​പി. മു​ര​ളീ​ധ​ര​ൻ, എ​ൻ.​ടി. കൃ​ഷ്ണ​കു​മാ​ർ, എം. ​മ​നോ​ജ്കു​മാ​ർ, എം. ​പ്ര​ശാ​ന്ത്, പ്ര​ബു​ൽ, മു​ഹ​മ്മ​ദ് ക​ബീ​ർ, ഷാ​ലു, സ​ക്കീ​ർ എ​ന്നി​വ​രാ​യി​രു​ന്നു പൊ​ലീ​സ് സം​ഘ​ത്തി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcannabiscannabis smuggling
News Summary - Two arrested while smuggling four kilograms of cannabis in car
Next Story