Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപൊലീസിനെ മർദിച്ച കേസിൽ...

പൊലീസിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പൊലീസിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: വ​യ​നാ​ട്ടി​ല്‍നി​ന്ന്​ കാ​ണാ​താ​യ സ്ത്രീ​യെ​യും കു​ട്ടി​യെ​യും തേ​ടി​യെ​ത്തി​യ പെ​രി​ന്ത​ൽ​മ​ണ്ണ പി​ങ്ക് പൊ​ലീ​സ് സം​ഘ​ത്തെ ത​ട​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. മു​തു​കു​ർ​ശ്ശി എ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ ത​ച്ചം​തൊ​ടി വി​ഷ്ണു (23), തേ​ല​ക്കാ​ട്ടു​തൊ​ടി ഷി​ഹാ​ബു​ദ്ദീ​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മു​തു​കു​ർ​ശ്ശി ഇ​ഷ്​​ടി​ക​ക്ക​ള​ത്താ​ണ് സം​ഭ​വം. മേ​പ്പാ​ടി പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍നി​ന്ന്​ കാ​ണാ​താ​യ സ്ത്രീ​യും കു​ഞ്ഞും ഇ​ഷ്​​ടി​ക​ക്ക​ള​ത്തി​ൽ ഉ​ണ്ടെ​ന്ന വി​വ​ര​പ്ര​കാ​ര​മാ​ണ് ര​ണ്ടു​പേ​രു​ള്‍പ്പെ​ട്ട പി​ങ്ക് പൊ​ലീ​സ് സം​ഘ​മെ​ത്തി​യ​ത്. സ്ത്രീ​യെ​യും കു​ട്ടി​യെ​യും വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ ചി​ല​ര്‍ മ​ർ​ദി​ക്കു​ക​യും ​ൈ​ക​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു.

ത​ട​ഞ്ഞ പൊ​ലീ​സ് സം​ഘ​ത്തി​നും അ​ടി​കൊ​ണ്ടു. കൂ​ട്ടം​കൂ​ടി​യ​വ​രെ പി​രി​ച്ചു​വി​ട്ട​ശേ​ഷം ഇ​വ​രെ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestperinthalmanna
News Summary - Two arrested for attacking police
Next Story