ദ്വീപ് കടന്ന് കേരളക്കരയിൽ ചികിത്സ തേടിയയാൾക്ക് രോഗശാന്തി
text_fieldsപെരിന്തൽമണ്ണ: പക്ഷാഘാതം ബാധിച്ച് സംസാരശേഷിയും ചലനശേഷിയും നഷ്ടമായ അന്തമാൻ-നികോബാർ ദ്വീപിലെ പോർട്ട് ബ്ലെയർ സ്വദേശിക്ക് കേരളത്തിലെ ആയുർവേദ ചികിത്സയിൽ രോഗശാന്തി. 64കാരനായ മുഹമ്മദാണ് പെരിന്തൽമണ്ണ അമൃതം ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്.
ഏപ്രിൽ 26ന് മുഹമ്മദ്, ഭാര്യ സുലൈഖ, മക്കളായ അബ്ദുൽ സലാം, അക്ബർ അലി, കാസിം എന്നിവരോടൊത്താണ് എത്തിയത്. ആശുപത്രി ചീഫ് ഫിസിഷൻ ഡോ. പി. കൃഷ്ണദാസും ഡോ. ഷീബ കൃഷ്ണദാസും ചേർന്ന് തയ്യാറാക്കിയ ആയുർവേദ ചികിത്സയിൽ മുഹമ്മദ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി. സ്വേദന കർമങ്ങളായ ധാര, കിഴികൾ, ആയുർവേദ ഫിസിയോതെറപ്പി, വസ്തി, നസ്യം തുടങ്ങിയ ചികിത്സകൾ നടത്തിയതോടെ മുഹമ്മദ് നടക്കാനും സംസാരിക്കാനും തുടങ്ങി.
കേരളത്തിെൻറ ആയുർവേദ ചികിത്സക്ക് നന്ദിപറഞ്ഞാണ് കുടുംബം മടങ്ങിയത്.

