ഇന്ത്യയെന്ന ആശയത്തിന് പരിക്കേറ്റത് ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം –മനീഷ് തിവാരി
text_fieldsപെരിന്തൽമണ്ണ: ഇന്ത്യ എന്ന ആശയത്തിന് പരിക്കേറ്റത് ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷമാണെന്നും ഭരണകൂടത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍തിരിച്ചതാണ് ബി.ജെ.പി ചെയ്ത വലിയ പാതകമെന്നും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിച്ച സൗഹൃദസന്ദേശ ജാഥയുടെ സമാപനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ വോട്ട് ചെയ്യുമ്പോള്‍ ഇന്ത്യയെ സര്‍വാധിപത്യ രാജ്യമാക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികള്‍ക്കെതിരെയുള്ള ദേശീയദൗത്യം കൂടിയാണ് നിര്‍വഹിക്കപ്പെടുന്നത്.
കേരളത്തിലല്ലാതെ ഇന്ത്യയിലെവിടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടി കാണാനില്ല. കേരളത്തിനും അഭിവൃദ്ധി വേണമെങ്കില്‍ ആ കൊടി താഴെയിറക്കണം. ജനാധിപത്യം ഒരു പരീക്ഷണമാണെന്നും ന്യൂനപക്ഷത്തെ കൈകാര്യം ചെയ്യുന്നതിെൻറ അടിസ്ഥാനത്തിലാണ് അതിെൻറ നിലനിൽപ്പെന്നും മനീഷ് തിവാരി പറഞ്ഞു.

