തലയിൽ തുളച്ചു കയറിയ കാടുവെട്ട് യന്ത്രത്തിന്റെ ബ്ലേഡ് ശസ്ത്രക്രിയ വഴി നീക്കി
text_fieldsകാടുവെട്ട് യന്ത്രത്തിെൻറ ബ്ലേഡ് തലയിൽ നിന്ന് നീക്കം
ചെയ്ത നജ്മുദ്ദീനൊപ്പം ഡോ. ജ്ഞാനദാസ്
പെരിന്തൽമണ്ണ: കാടുവെട്ട് യന്ത്രത്തിെൻറ ബ്ലേഡ് പൊട്ടിത്തെറിച്ച് യുവാവിെൻറ തലയിൽ തുളച്ചു കയറിയത് ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. കരുവാരകുണ്ട് കേരള എസ്റ്റേറ്റിലെ പനോളി നജ്മുദ്ദീെൻറ തലയിൽ നിന്നാണ് മൗലാന ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ബ്ലേഡ് നീക്കിയത്.
സെപ്റ്റംബർ 28നാണ് ജോലിക്കിടെ ഇദ്ദേഹത്തിന് അപകടം സംഭവിച്ചത്. ശ്വാസ തടസ്സം സംഭവിച്ചതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ സ്കാനിങ് പരിശോധനയിലാണ് 14 സെൻറി മീറ്റർ നീളവും ഏഴു സെൻറി മീറ്റർ വീതിയുമുള്ള ബ്ലേഡ് കണ്ടെത്തിയത്.
ചീഫ് ന്യൂറോ സർജൻ ഡോ. ജ്ഞാനദാസിെൻറ നേതൃത്വത്തിൽ ഡോ. അർഷാദ്, ഡോ. ശശിധരൻ, ഡോ. സുധാകരൻ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. 11 ദിവസം വെൻറിലേറ്റർ സഹായത്തോടെ ശ്വസനം നിലനിർത്തി. 16ാം ദിവസമാണ് ബോധം തെളിഞ്ഞത്. ഐ.സി.യുവിൽ നിരീക്ഷണത്തിൽ തുടരുകയാണ് രോഗി.