Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_right...

ദു​രി​ത​പ്പെ​യ്ത്തു​ക​ൾ​ക്കി​ട​യി​ൽ ശ്രീ​നി​വാ​സ​നും കു​ടും​ബ​വും ഇ​നി ചോ​രാ​ത്ത വീ​ട്ടി​ൽ

text_fields
bookmark_border
ദു​രി​ത​പ്പെ​യ്ത്തു​ക​ൾ​ക്കി​ട​യി​ൽ ശ്രീ​നി​വാ​സ​നും കു​ടും​ബ​വും ഇ​നി ചോ​രാ​ത്ത വീ​ട്ടി​ൽ
cancel
camera_alt

പെ​രി​ന്ത​ല്‍മ​ണ്ണ മ​ണ​ല്‍കു​ഴി​തോ​ട്ടം പ​രേ​രി​പ​റ​മ്പി​ല്‍ ശ്രീ​നി​വാ​സ​ന്റെ കുടും​ബ​ത്തി​ന് ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ ദു​ബൈ കെ.​എം.​സി.​സി പു​തു​ക്കി​പ്പ​ണി​ത വീ​ട്

Listen to this Article

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ല്‍മ​ണ്ണ മ​ണ​ല്‍കു​ഴി​തോ​ട്ടം പ​രേ​രി​പ​റ​മ്പി​ല്‍ ശ്രീ​നി​വാ​സ​ന്റെ ക​ുടും​ബ​ത്തി​ന് കാ​ത്തി​രി​പ്പി​നും ദു​രി​ത​പ്പെ​യ്തു​ക്ക​ൾ​ക്കു​മി​ട​യ​ൽ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടാ​യി. വാ​സ​യോ​ഗ്യ​മ​ല്ലാ​തി​രു​ന്ന വീ​ട് പു​ന​ർ നി​ർ​മി​ക്കാ​ൻ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രാ​ണ് മു​ന്നോ​ട്ടു വ​ന്ന​ത്.

ര​ണ്ട് കു​ട്ടി​ക​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. വീ​ട്ടി​ല്‍ സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​നാ​വാ​തെ​യാ​യ​പ്പോ​ൾ പ​ല​ച​ര​ക്ക് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ശ്രീ​നി​വാ​സ​ന്‍ വാ​ട​ക​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​നാ​യ​ത്. അ​തോ​ടെ ജോ​ലി​ക്ക് പോ​കാ​ന്‍ ക​ഴി​യാ​താ​യി. ചി​കി​ത്സ ചി​ല​വു​ക​ള്‍ താ​ങ്ങാ​നാ​വാ​തെ കു​ടും​ബം നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലു​മാ​യി.

ഇ​വ​രു​ടെ ത​ക​ര്‍ന്നു കി​ട​ന്ന മേ​ല്‍ക്കൂ​ര​യും ചു​വ​രു​ക​ളും തേ​ച്ചു വൃ​ത്തി​യാ​ക്കി. നി​ലം ടൈ​ല്‍ പാ​കി. പു​തി​യ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും സ്ഥാ​പി​ച്ച് വീ​ട് മ​നോ​ഹ​ര​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം എം. ​എ​ല്‍.​എ​യു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ വീ​ടി​ന്റെ താ​ക്കോ​ല്‍ ശ്രീ​നി​വാ​സ​നും ക​ുടും​ബ​ത്തി​നും കൈ​മാ​റി. വി​ഷ​യം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തി​ന് ശേ​ഷം വീ​ട്ടു വാ​ട​ക എം.​എ​ല്‍.​എ ആ​യി​രു​ന്നു ന​ല്‍കി​യി​രു​ന്ന​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ലാ​ണ് ശ്രീ​നി​വാ​സ​ന്‍ ചി​കി​ത്സ തു​ട​രു​ന്ന​ത്. ദു​ബൈ കെ.​എം.​സി.​സി പെ​രി​ന്ത​ല്‍മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് വീ​ട് ന​വീ​ക​ര​ണ​ത്തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life`devastationMalappuram
News Summary - Srinivasan and his family are now in a house that is no longer haunted, amidst the devastation
Next Story