ഒാട്ടോഡ്രൈവറെ മർദിച്ച കേസിൽ ആറുപേർ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: ഒാട്ടോ ഡ്രൈവറെ ഒാട്ടം വിളിച്ചു കൊണ്ടുപോയി വഴിയിൽ തടഞ്ഞ് വധഭീഷണി മുഴക്കി ൈകയേറ്റം ചെയ്ത സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാതാക്കര േചനാടൻ മുഹമ്മദ് ഷജീർ (37), നെച്ചിക്കാട്ടു പറമ്പിൽ നൗഫൽ (43), ഏലംകുളം കുന്നക്കാവ് വട്ടഞ്ചേരി മഷ്ഹൂദ് എന്ന സാബു (28), പാതായ്ക്കര കല്ലുപറമ്പിൽ ഷരീഫ് (32), തൂത കൂരിയിൽ മുഹമ്മദ് അഷ്റഫ് (34), പൊന്യാകുർശി ചെരട മുഹമ്മദ് അഷറഫ് അലി (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പാതാക്കര പടിക്കൽപുരക്കൽ രഘുനാഥനാണ് കേസിലെ പരാതിക്കാരൻ. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ ഏപ്രിൽ മൂന്നിനുണ്ടായ മുൻവിരോധമാണ് സംഭവത്തിന് പിന്നിൽ. മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം.
കുന്നപ്പള്ളി ഒാട്ടോ സ്റ്റാൻഡിൽനിന്ന് പ്രതികളിലൊരാൾ ഒാട്ടോ വിളിച്ച് എരവിമംഗലത്തെത്തിച്ചെന്നും കണ്ടാലറിയുന്ന മറ്റു പ്രതികൾ ഒാട്ടോ തടഞ്ഞ് നിർത്തി വധഭീഷണി മുഴക്കി മർദിച്ചെന്നുമാണ് കേസ്. സി.സി.ടി.വി ദൃശ്യത്തിൽനിന്ന് ബൈക്ക് ഒാടിച്ചു പോയത് കണ്ട് ചോദ്യം ചെയ്താണ് ഒരാളെ പിടികൂടിയത്.