ബാലികക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചു വർഷം കഠിന തടവും പിഴയും
text_fieldsമൊയ്തുട്ടി
പെരിന്തൽമണ്ണ: പത്തുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ.
പെരിന്തൽമണ്ണ പാതായ്ക്കര മണ്ണിങ്ങത്തൊടി മൊയ്തുട്ടി (47) യെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 2018 നംവബറിലാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ ബാലികയോട് ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്.
പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെക്ടറായിരുന്ന രമാദേവിയാണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിച്ചത്. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷന് ഭാഗം തെളിവിലേക്കായി ആറു സാക്ഷികളെ വിസ്തരിച്ചു.14 രേഖകളും ഹാജരാക്കി.
പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയില്‍ മുഖേന തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും.

