Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightമാലിന്യനീക്കത്തിൽ...

മാലിന്യനീക്കത്തിൽ ഗുരുതര പരാതികൾ; ജീവനവുമായി കരാർ റദ്ദാക്കാൻ പെ​രി​ന്ത​ൽ​മ​ണ്ണ നഗരസഭ

text_fields
bookmark_border
perinthalmanna waste
cancel
camera_alt

കു​ന്ന​പ്പ​ള്ളി​ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ട അ​ജൈ​വ മാ​ലി​ന്യം

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ൽ ഏ​റെ​ക്കാ​ല​മാ​യി മാ​ലി​ന്യ​നീ​ക്ക​വും സം​സ്ക​ര​ണ​വും കൈ​കാ​ര്യം ചെ​യ്തു​വ​രു​ന്ന ജീ​വ​നം സൊ​ലൂ​ഷ​ൻ​സി​നെ​തി​രെ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​രാ​തി​ക​ളു​യ​ർ​ന്ന​ത് തി​രു​ത്താ​ൻ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​രു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കാ​ൻ ന​ഗ​ര​സ​ഭ.

പ​ല​വ​ട്ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും അ​വ മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ​യും പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​തെ​യും പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വു​ന്ന​ത് തു​ട​ർ​ന്ന​തോ​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ജ​ണ്ട വെ​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്ത​ത്. ജ​ന​റ​ൽ സൂ​പ്ര​ണ്ട് ക​ൺ​വീ​ന​റാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​യും നാ​ല്​ പ്ര​തി​നി​ധി​ക​ളു​മ​ട​ങ്ങു​ന്ന ആ​റം​ഗ സ​മി​തി ഒ​രു​ത​വ​ണ​കൂ​ടി ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ച്ച് ന​ഗ​ര​സ​ഭ​ക്ക് ഒ​രു​മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കും.

ജീ​വ​നം സൊ​ലൂ​ഷ​നു​മാ​യി ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ട്ട ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​തി​ലെ സാ​ങ്കേ​തി​ക, നി​യ​മ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സെ​ക്ര​ട്ട​റി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. വീ​ടു​ക​ളി​ൽ​നി​ന്നും ക​ട​ക​ളി​ൽ​നി​ന്നും ഹ​രി​ത​ക​ർ​മ​സേ​ന​യെ ഉ​പ​യോ​ഗി​ച്ച് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും കു​ന്ന​പ്പ​ള്ളി​യി​ലെ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ജീ​വ​നം സൊ​ലൂ​ഷ​ൻ​സ് എ​ന്ന കു​ടും​ബ​ശ്രീ യൂ​നി​റ്റി​ന്‍റെ ചു​മ​ത​ല.

ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന ഭ​വ​ന​പ​ദ്ധ​തി​ക​ള​ട​ക്കം ഒ​ട്ടേ​റെ വ്യ​ക്തി​ഗ​താ​നു​കൂ​ല്യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു. പ്ര​വ​ർ​ത്ത​നം കു​റ്റ​മ​റ്റ രീ​തി​യി​ല​ല്ലെ​ന്ന് തു​ട​രെ പ​രാ​തി​ക​ളു​യ​ർ​ന്നു. ഇ​ക്കാ​ര്യം പ​രി​ഹ​രി​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​ത് പ്ര​കാ​രം മാ​ലി​ന്യ​നീ​ക്കം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വാ​നും പ​ല​വ​ട്ടം നേ​രി​ട്ട് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. 2021 ഏ​പ്രി​ൽ 29ന് ​വി​ശ​ദ ക​ത്തും ന​ൽ​കി. ഇ​വ​ക്കൊ​ന്നും മ​റു​പ​ടി ന​ൽ​കാ​നോ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നോ ശ്ര​മ​ങ്ങ​ളു​ണ്ടാ​യി​ല്ല.

ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ ഏ​ജ​ൻ​സി; നി​യ​ന്ത്രി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ​നീ​ക്ക​വും ജീ​വ​നം സൊ​ലൂ​ഷ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ ഉ​യ​രാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ​യാ​യെ​ങ്കി​ലും അ​ജ​ണ്ട​വെ​ച്ച് ച​ർ​ച്ച ന​ട​ത്തി​യ​ത് ആ​ദ്യം. അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ലോ സം​സ്ക​ര​ണ​ത്തി​ലോ വേ​ർ​തി​രി​ക്കാ​തെ പു​നഃ​ചം​ക്ര​മ​ണ പു​ന​രു​പ​യോ​ഗ സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്നു, ഇ​തി​ന് അ​ശാ​സ്ത്രീ​യ​മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നാ​ണ് മു​ഖ്യ​പ​രാ​തി. പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ന്ന​താ​യും പ​രാ​തി​ക​ൾ വ​ന്നി​രു​ന്നു.

മൂ​ല്യ​വ​ർ​ധി​ത വ​സ്തു​ക്ക​ളും വ​രു​മാ​ന​മാ​ർ​ഗ​വു​മാ​വേ​ണ്ട​ത് ഇ​ല്ലാ​താ​ക്കി പു​റം​ത​ള്ളു​ന്ന​വ​യോ​ടൊ​പ്പം കൂ​ട്ടു​ന്ന​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ്. ജ​ന​ങ്ങ​ളി​ൽ നി​ന്ന് യൂ​സ​ർ​ഫീ​സ് പി​രി​ച്ചി​ട്ടും ന​ല്ല സേ​വ​നം ന​ൽ​കാ​നും പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും മു​തി​ർ​ന്നി​ല്ല.

അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​വ​ലോ​ക​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും ന​ട​പ്പാ​ക്കാ​നും കൂ​ട്ടാ​ക്കി​യി​ല്ല.

ക​രാ​ർ പ്ര​കാ​രം ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​രി​ക്കു​ന്ന യൂ​സ​ർ​ഫീ​സ് സം​ബ​ന്ധി​ച്ച ക​ണ​ക്ക്, ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ്, വ​രു​മാ​ന​ദാ​യ​ക​മാ​ക്കി മാ​റ്റു​ന്ന അ​ജൈ​വ മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് എ​ന്നി​വ കൃ​ത്യ​മാ​യി ഓ​രോ ദി​വ​സ​വും ന​ഗ​ര​സ​ഭ​യെ അ​റി​യി​ക്ക​ണം. ഇ​ത് പാ​ലി​ക്കാ​തെ അ​നി​യ​ന്ത്രി​ത​മാ​യും അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലും അ​ജൈ​വ വ​സ്തു​ക്ക​ളും മാ​ലി​ന്യ​ങ്ങ​ളും ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ൻ​റി​ൽ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്.

2020 ജൂ​ൺ 24ന് ​ചേ​ർ​ന്ന കൗ​ൺ​സി​ൽ തീ​രു​മാ​ന​പ്ര​കാ​രം ജീ​വ​നം സൊ​ലൂ​ഷ​ൻ​സു​മാ​യി ഉ​ണ്ടാ​ക്കി​യ അ​ഞ്ചു​വ​ർ​ഷ​ത്തെ ക​രാ​ർ റ​ദ്ദാ​ക്കാ​നാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്.

നി​ല​വി​ലെ ഹ​രി​ത​ക​ർ​മ​സേ​ന​യെ നി​ല​നി​ർ​ത്തി യൂ​സ​ർ​ഫീ​സ് പി​രി​ച്ച് കു​റ്റ​മ​റ്റ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന മ​റ്റൊ​രു ഏ​ജ​ൻ​സി​യെ ക​ണ്ടെ​ത്താ​നും ആ​ലോ​ച​ന ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste managementPerinthalmanna municipalityJeevanam Solutions
News Summary - Serious complaints of waste disposal; perinthalmann municipality to cancel contract with jeevanam
Next Story