ആകാശ കാമറയുമായി പൊലീസ് ഉൾപ്രദേശങ്ങളിലേക്ക്
text_fieldsപെരിന്തൽമണ്ണ: ഉൾപ്രദേശങ്ങളിൽ ട്രിപ്ൾ ലോക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നത് തടയാൻ പൊലീസ് കൂടുതൽ ജാഗ്രത തുടങ്ങി. ദേശീയപാതയിൽ അങ്ങാടിപ്പുറം ടൗണിൽ വ്യാഴാഴ്ച പെരിന്തൽമണ്ണ ഡിവൈ.എസ്.പി െക.എം. ദേവസ്യയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. അങ്ങാടിപ്പുറത്ത് ഉൾപ്രദേശമായ പുത്തനങ്ങാടിയിൽ ഡിവൈ.എസ്.പിയും സംഘവുമെത്തി ഡ്രോൺ കാമറ ഉപയോഗിച്ച് ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ചു.
ട്രിപ്ൾ ലോക്ഡൗൺ ആരംഭിച്ച ശേഷം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏറ്റവും കൂടുതൽ പെറ്റി കേസുകൾ ചാർജ് ചെയ്തത് വ്യാഴാഴ്ചയാണ്. 70 പേരിൽ നിന്നാണ് പിഴ ഈടാക്കിയത്. 21 വാഹനങ്ങൾ പിടിച്ചെടുക്കുകയും മൂന്നു കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ െചയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ടൗണിലും പ്രധാന നിരത്തിലും പൊലീസ് പരിശോധനയുള്ളതിനാൽിറങ്ങാതെ താരതമ്യേന പൊലീസ് പരിശോധന കുറവുള്ള മേഖലകളിൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാനാണ് ആകാശ നിരീക്ഷണം. തുടർ ദിവസങ്ങളിലും ആകാശ കാമറ ഉപയോഗിച്ച് നിരീക്ഷണം കർശനമാക്കും.

