Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightആൽബത്തിൽ...

ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; യുവാവ് അറസ്റ്റിൽ
cancel

പെരിന്തല്‍മണ്ണ: ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോട്ടക്കൽ പറപ്പൂര്‍ മുല്ലപ്പറമ്പ് തൈവളപ്പില്‍ സക്കരിയയെയാണ് (33) പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിലെ 27കാരിയാണ് കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കുറ്റിപ്പുറത്ത് വെച്ച് വിവാഹം ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വയനാട്, പെരിന്തല്‍മണ്ണ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ കോട്ടക്കല്‍ പൊലീസ് കഴിഞ്ഞ ഒന്നിന് കേസെടുത്തിരുന്നു. പിന്നീട് പെരിന്തല്‍മണ്ണ സ്റ്റേഷനിലേക്ക് മാറ്റിയ കേസിന്‍റെ അന്വേഷണത്തിനിടെ യുവാവ് കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണ എസ്.ഐ ഷൈലേഷ് കുമാറും സംഘവും കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Show Full Article
TAGS:rape
News Summary - Persecution for allegedly acting in an album; Young man arrested
Next Story