Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപെ​രി​ന്ത​ൽ​മ​ണ്ണ...

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റ് പാ​തി​വ​ഴി​യി​ൽ

text_fields
bookmark_border
Perinthalmanna Municipalitys Indoor Market
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യ ആ​ധു​നി​ക ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റ്

പെ​രി​ന്ത​ൽ​മ​ണ്ണ: 40 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ക്കു​ന്ന ആ​ധു​നി​ക ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​ന് മു​ൻ​കൂ​ർ പ​ണം ന​ൽ​കി മു​റി​ക​ൾ ലേ​ല​ത്തി​നെ​ടു​ത്ത​വ​ർ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​വാ​ത്ത​തി​നാ​ൽ നി​രാ​ശ​യി​ൽ. ഒ​റ്റ വ​ർ​ഷം കൊ​ണ്ട് കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി സം​രം​ഭം തു​ട​ങ്ങാ​ൻ സൗ​ക​ര്യം ചെ​യ്ത് ന​ൽ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യാ​ണ് പ്ര​വാ​സി​ക​ളി​ൽ നി​ന്ന​ട​ക്കം സു​ര​ക്ഷി​ത നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ൽ മു​ൻ​കൂ​റാ​യി പ​ണം വാ​ങ്ങി​യ​ത്. ഇ​തി​നാ​യി കെ​ട്ടി​ട​ത്തി​​ന്റെ രൂ​പ​രേ​ഖ​മാ​ത്രം കാ​ണി​ച്ച് ര​ണ്ടു ദി​വ​സം ലേ​ല​നി​ക്ഷേ​പ സം​ഗ​മ​വും ന​ട​ത്തി. 2019 ഫെ​ബ്രു​വ​രി 19 നാ​ണ് മു​ൻ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടി​യാ​ണ് മു​ൻ​കൂ​ർ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, പ​ണം മു​ട​ക്കി​യ​വ​ർ മൂ​ന്നു​വ​ർ​ഷ​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി​യും പ​ണം വേ​ണം. ഹ​ഡ്കോ​യി​ൽ നി​ന്ന് 20 കോ​ടി വാ​യ്പ തേ​ടി​യ​തി​ൽ വേ​ണ്ട ഭൂ​രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാ​ൽ 4.75 കോ​ടി​യേ ല​ഭി​ച്ചു​ള്ളൂ.

കേ​ര​ള ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ തേ​ടി​യി​ട്ടു​ണ്ട്. വാ​യ്പ ല​ഭി​ച്ച് മാ​ർ​ക്ക​റ്റ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഉ​റ​പ്പ്.

ബ​ഹു​നി​ല ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​ൽ ഒ​ന്നാം നി​ല​യി​ൽ ആ​ധു​നി​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ബ്രാ​ൻ​ഡ് ഷോ​പ്പു​ക​ൾ, എ.​ടി.​എം കൗ​ണ്ട​ർ, മൊ​ബൈ​ൽ കി​യോ​സ്കു​ക​ൾ, ജെ​ൻ​ഡ്സ്-​കി​ഡ്സ് ഷോ​പ്പു​ക​ൾ, ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ൾ എ​ന്നി​വ​യും, ര​ണ്ടാം നി​ല​യി​ൽ ര​ണ്ട് മ​ൾ​ട്ടി പ്ല​സ് തി​യ​റ്റ​ർ, ലേ​ഡീ​സ് ഷോ​പ്പു​ക​ൾ, ലേ​ഡീ​സ് ഫാ​ൻ​സി ഷോ​പ്പു​ക​ൾ, ലേ​ഡീ​സ് ബ്യൂ​ട്ടി​പാ​ർ​ല​ർ, പ്ലേ ​ഏ​രി​യ, ഫു​ഡ് കോ​ർ​ട്ട് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും രൂ​പ​രേ​ഖ​യി​ലു​ണ്ട്. എ​ട്ട് ലി​ഫ്റ്റും, നാ​ലു എ​സ്ക​ലേ​റ്റ​ർ എ​ന്നി​വ​യു​മു​ണ്ട്.-

മാ​ർ​ക്ക​റ്റ് ഉ​ട​ൻ കൈ​മാ​റ​ണം -നി​ക്ഷേ​പ​ക കോഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി

ആ​ധു​നി​ക ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റ് ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി നി​ക്ഷേ​പ​ക​ർ​ക്ക് മു​റി​ക​ൾ കൈ​മാ​റ​ണ​മെ​ന്ന് നി​ക്ഷേ​പ​ക​രു​ടെ കോ ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മു​റി വി​ളി​ച്ചെ​ടു​ത്ത​വ​ർ 50 ശ​ത​മാ​നം മു​ത​ൽ 85 ശ​ത​മാ​നം വ​രെ തു​ക ആ​ദ്യ​മേ ന​ൽ​കി​യി​ട്ടു​ണ്ട്. 200ൽ ​പ​രം ലേ​ല ഉ​ട​മ​ക​ളാ​ണ് മു​റി​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. മു​റി​ക​ൾ കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കാ​രി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം വ്യ​ക്ത​മാ​യ ഉ​റ​പ്പ് ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം മു​ൻ​കൂ​ർ അ​ട​വാ​ക്കി​യ തു​ക പ​ലി​ശ സ​ഹി​തം തി​രി​കെ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perinthalmanna municipality
News Summary - Perinthalmanna Municipality's Indoor Market incompleted
Next Story