പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോ; നവീകരണത്തിന് നടപടി
text_fieldsനോർത്ത് സോണൽ ജനറൽ മാനേജർ സരിൻ, ഡി.ടി.ഒ
ഡോഷി ജോൺ എന്നിവർ നജീബ് കാന്തപുരം എം.എൽ.എയോടൊപ്പം പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോ
സന്ദർശിക്കുന്നു
പെരിന്തല്‍മണ്ണ: കെ.എസ്.ആര്.ടി.സി പെരിന്തല്‍മണ്ണ ഡിപ്പോ നവീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഡിപ്പോ സന്ദർശിച്ചു. നജീബ് കാന്തപുരം എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. കെ.എസ്.ആര്.ടി.സി നോര്‍ത്ത് സോണൽ ജനറല്‍ മാനേജര്‍ സരിന്, ഡി.ടി.ഒ ഡോഷി ജോണ്‍, പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ് സെക്ഷന്‍ അസി. എൻജിനീയര്‍ രാജഗോപാല്‍ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.
ഡിപ്പോ നവീകരണവുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഉദ്യോഗസ്ഥർ ശനിയാഴ്ച പെരിന്തൽമണ്ണയിലെത്തിയത്. ഡിപ്പോ നവീകരണ ഭാഗമായി മാസ്റ്റർ പ്ലാൻ തയാറാക്കും. ടെർമിനൽ, ബസ് സ്റ്റാൻഡ്, പാർക്കിങ് ഏരിയ, പാസഞ്ചേഴ്സ് വെയ്റ്റിങ് ഏരിയ, റിട്ടയർമെന്റ് റൂം, കോഫി ഷോപ്പ്, ഷോപ്പിങ് കോംപ്ലക്സ്, ഹോട്ടൽ കോംപ്ലക്സ്, സ്റ്റാഫ് റൂം, സ്റ്റാഫ് റെസ്റ്റ് ഹൗസ്, മെഡിക്കൽ സെന്റർ എന്നിവ ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത ആഴ്ച ഗതാഗത വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

