ഇരുട്ടിൽമുങ്ങി പെരിന്തൽമണ്ണ പുതിയ ബസ് സ്റ്റാൻഡ്
text_fieldsഇരുട്ടിലായ പെരിന്തൽമണ്ണയിലെ പുതിയ ബസ് സ്റ്റാൻഡും പരിസരവും
പെരിന്തൽമണ്ണ: ധിറുതിപ്പെട്ട് തുറന്ന പുതിയ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിൽ വൈകീട്ട് 6.30 കഴിഞ്ഞാൽ എത്തിപ്പെടാൻ പെടാപ്പാട്. മലപ്പുറം, മഞ്ചേരി, വളാഞ്ചേരി, പാട്ടാമ്പി, ചെർപ്പുളശ്ശേരി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോവേണ്ടവർ രാത്രിയിൽ കഷ്ടപ്പെട്ടാണിവിടെ എത്തുന്നത്.
ടൗണിൽനിന്ന് ഇവിടേക്ക് നിർമിച്ച പുതിയ റോഡിന് സംരക്ഷണ ഭിത്തിയില്ലാത്തത് അപകടത്തിന് കാരണമാകുന്നുണ്ട്. ഇപ്പോഴും പെരിന്തൽമണ്ണ ടൗണിൽ ബസ് കാത്തുനിന്ന് കാൽനടയായി സ്ത്രീകളും കുട്ടികളും വയോധികരുമടക്കം രാത്രി ഇരുട്ടത്താണ് ഇവിടേക്കെത്തുന്നത്. ബസ് സ്റ്റാൻഡിൽ വെളിച്ചവും മറ്റു പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കാൻ വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തതല്ലാതെ പ്രായോഗിക തീരുമാനങ്ങളിലേക്ക് എത്തിയിട്ടില്ല. ടൗണിൽനിന്ന് നോക്കിയാൽ ബസുകൾ നിർത്തിയിടുന്ന കുറച്ച് ഭാഗത്ത് വെളിച്ചമുണ്ട്. അവിടേക്കുള്ള വഴികളും ബസ് സ്റ്റാൻഡ് പരിസരവും ഇരുട്ടിൽ മുങ്ങിക്കിടക്കുകയാണ്. ഒന്നാംഘട്ട നിർമാണത്തിൽ ബസ് സ്റ്റാൻഡ് പരിസരത്തെയും വഴിയിലെയും വെളിച്ചം നഗരസഭ ഉറപ്പാക്കിയില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

