Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപു​തി​യ രീ​തി​യി​ൽ...

പു​തി​യ രീ​തി​യി​ൽ പാ​ക്ക്​ ചെ​യ്​ത്​ വിൽപനക്കെത്തിച്ച പാൻമസാല ശേഖരം പിടികൂടി

text_fields
bookmark_border
pan masala seized
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ മാ​ർ​ക്ക​റ്റി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ പാ​ൻ​മ​സാ​ല​യും പ്ര​തി മു​ഹ​മ്മ​ദ്‌ ഉ​നൈ​സും

പെ​രി​ന്ത​ൽ​മ​ണ്ണ: ല​ഹ​രി​യു​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ത​ട​യാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ മാ​ർ​ക്ക​റ്റി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യു​വാ​വ് പി​ടി​യി​ൽ.

കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ സ്വ​ദേ​ശി പ​റ​മ്പി​ൽ മു​ഹ​മ്മ​ദ്‌ ഉ​നൈ​സ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ൽ 4485 പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സും ജി​ല്ല ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡും പി​ടി​ച്ചെ​ടു​ത്തു.

പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജി​ൻ ശ​ശി, എ​സ്.​ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

നി​രോ​ധി​ച്ച പാ​ൻ​മ​സാ​ല ല​ഹ​രി​യു​ൽ​പ​ന്ന​ങ്ങ​ൾ പു​തി​യ രീ​തി​യി​ൽ പാ​ക്ക്​ ചെ​യ്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യം​വെ​ച്ച് ചി​ല ക​ട​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ൻ മ​സാ​ല പാ​ക്ക​റ്റു​ക​ൾ പി​ടി​കൂ​ടി​യ​ത്.

ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് കൈ​മാ​റാ​നാ​യി ത​യാ​റാ​ക്കി​യ​താ​യി​രു​ന്നു ഇ​ത്. എ.​എ​സ്.​ഐ എം.​എ​സ്. രാ​ജേ​ഷ്, ജി​ല്ല ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡി​ലെ സി.​പി. മു​ര​ളി, കൃ​ഷ്ണ​കു​മാ​ർ, പ്ര​ശാ​ന്ത്, മ​നോ​ജ്കു​മാ​ർ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannapan masala
News Summary - pan masala seized in perinthalmanna
Next Story