Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപെരിന്തൽമണ്ണ നഗരസഭയിൽ...

പെരിന്തൽമണ്ണ നഗരസഭയിൽ മുഴുവൻ സേവനങ്ങൾക്കും ഓൺലൈൻ സൗകര്യം

text_fields
bookmark_border
image
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​ന് സം​വി​ധാ​ന​മൊ​രു​ക്കി.

നി​കു​തി​ക​ൾ ഓ​ൺ​ലൈ​നാ​യും (tax.lsgkerala.gov.in) അ​പേ​ക്ഷ​ക​ൾ Perinthalmanna municipality.lsgkerala.gov.in വെ​ബ്സൈ​റ്റ്​ വ​ഴി​യും Pmnamlty@gmail.com ഇ-​മെ​യി​ൽ വ​ഴി​യും 8129 580055 വാ​ട്സ്ആ​പ് വ​ഴി​യും ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ല​ഭ്യ​മാ​ക്കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വീ​ട്ടി​ലി​രു​ന്നു​ത​ന്നെ ഈ ​സം​വി​ധാ​ന​ങ്ങ​ൾ വ​ഴി ന​ഗ​ര​സ​ഭ​യു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യും.

അ​പേ​ക്ഷ​യി​ൽ ഫോ​ൺ ന​മ്പ​ർ നി​ർ​ബ​ന്ധ​മാ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം. കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി ന​ഗ​ര​സ​ഭ​യി​ൽ ജ​ന​ങ്ങ​ൾ വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ന​ഗ​ര​സ​ഭ​യി​ൽ ഇ​തി​ന​കം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന അ​പേ​ക്ഷ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നും താ​ഴെ പ​റ​യു​ന്ന വ​കു​പ്പു​ത​ല​വ​ൻ​മാ​രു​ടെ ന​മ്പ​റു​ക​ളി​ൽ രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ വി​ളി​ച്ച് അ​ന്വേ​ഷി​ക്കാം.

അ​നി​വാ​ര്യ​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ ന​ഗ​ര​സ​ഭ​യി​ൽ എ​ത്തേ​ണ്ട​തു​ള്ളൂ. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് താ​ഴെ കാ​ണു​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. റ​വ​ന്യൂ സൂ​പ്ര​ണ്ട് - 9497815259, ജ​ന​റ​ൽ സൂ​പ്ര​ണ്ട് -9539944526, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ -9072 953010, ടൗ​ൺ പ്ലാ​നി​ങ്​ സെ​ക്​​ഷ​ൻ ക്ല​ർ​ക്ക് -830184 6934.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Online
News Summary - Online facility for all services in Perinthalmanna Municipality
Next Story