Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightതോ​ക്കും തി​ര​ക​ളും...

തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ത്തി​യ ​േക​സി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
sasi narayanan
cancel
camera_alt

ശ​ശി നാ​രാ​യ​ണ​ൻ

പെ​രി​ന്ത​ല്‍മ​ണ്ണ: ഒ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ര്‍ത്തി​യി​ട്ട സ്‌​കൂ​ട്ട​റും സ​മീ​പ​ത്തു​നി​ന്ന്​ നാ​ട​ന്‍ തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. മ​ണ​ലാ​യ പൂ​ണോ​ത്ത് കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ആ​ന​മ​ങ്ങാ​ട് ചോ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ ശ​ശി നാ​രാ​യ​ണ​നെ​യാ​ണ് (33) എ​സ്.​ഐ സി.​കെ. നൗ​ഷാ​ദി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്‌ ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കാ​ണ് ആ​ന​മ​ങ്ങാ​ട് എ​ട​ത്ത​റ കു​ന്ന​ക്കാ​ട്ടു​കു​ഴി​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​നോ​ട് ചേ​ര്‍ന്ന സ്‌​കൂ​ട്ട​ര്‍ പ​തി​വ്​ പ​രി​ശോ​ധ​ന​ക്കി​ടെ എ​ക്​​സൈ​സ്​ സം​ഘം ക​ണ്ട​ത്. പ​രി​ശോ​ധ​ന​യി​ല്‍ കു​റ​ച്ചു​മാ​റി നാ​ട​ന്‍ തോ​ക്കും അ​ഞ്ച് തി​ര​ക​ളും ക​ത്തി​യും ക​ണ്ടെ​ത്തി. മൂ​ന്നാ​യി മ​ട​ക്കാ​വു​ന്ന തോ​ക്കാ​യി​രു​ന്നു. തു​ട​ര്‍ന്ന് പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ പു​ളി​ക്ക​ലി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​ന ഉ​ട​മ​യെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച്​ അ​റി​യാ​നാ​യ​ത്.

സ്‌​കൂ​ട്ട​റി​െൻറ സീ​റ്റി​ന​ടി​യി​ല്‍ നി​ന്ന് ല​ഭി​ച്ച പെ​ന്‍ഡ്രൈ​വി​ല്‍ പ്ര​തി തോ​ക്ക് പി​ടി​ച്ചു​നി​ല്‍ക്കു​ന്ന ചി​ത്ര​വും ക​ണ്ടു. വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തോ​ക്കു​മാ​യെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestammunition recoveredGuns seized
News Summary - One person was arrested in the case where guns and ammunition were found
Next Story