കടകളിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsപെരിന്തൽമണ്ണയിലെ കടകളിൽനിന്ന് എക്സൈസ് സംഘം പിടികൂടി നിരോധിത പുകയില ഉൽപന്നങ്ങൾ
പെരിന്തൽമണ്ണ: ടൗണിലെ വിവിധ കടകളിൽ നിന്നായി എക്സൈസ് സംഘം 10 കിലോയിലധികം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സ്കൂൾ വിദ്യാർഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യം വെച്ച് വിൽപനക്കായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരി ഉൽപന്നങ്ങൾ എത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് എക്സൈസും പൊലീസും സ്കൂൾ അധികൃതരെ പങ്കെടുപ്പിച്ച് സംയുക്ത യോഗവും നടപടികളും കൈക്കൊള്ളുമെന്ന് പെരിന്തൽമണ്ണ താലൂക്ക് വികസന സമിതിയിൽ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് എക്സൈസ് സംഘം പരിശോധനക്കിറങ്ങിയത്. തുടർന്നും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ശ്രീധര ന്റെ നേതൃത്വത്തിൽ ഐ.ബി പ്രിവൻറീവ് ഓഫിസർ ഡി. ഷിബു, സിവിൽ എക്സൈസ് ഓഫിസർമാരായ വി.കെ. ശരീഫ്, ടി.കെ. രാജേഷ്, വി. തേജസ് എന്നിവരായിരുന്നു പരിശോധക സംഘത്തിൽ.

