Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ...

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മു​സ്​​ലിം ലീ​ഗി​ന് പു​തി​യ ന​ഗ​ര​സ​ഭ ക​മ്മി​റ്റി

text_fields
bookmark_border
iuml
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ മു​സ്​​ലിം ലീ​ഗി​ന് ജി​ല്ല ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റെ നീ​ക്കാ​ൻ അ​വി​ശ്വാ​സം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ല ക​മ്മി​റ്റി ഇ​ട​പെ​ട്ട് ഒ​രു​മാ​സം മു​മ്പ് നി​ലി​വി​ലെ ന​ഗ​ര​സ​ഭ ക​മ്മി​റ്റി​യ പി​രി​ച്ചു​വി​ട്ടി​രു​ന്നു. 130 ലീ​ഗ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രി​ൽ 90ൽ​പ​രം പേ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജി​ല്ല ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ ഉ​മ്മ​ർ അ​റ​ക്ക​ൽ, കെ.​എം. ഗ​ഫൂ​ർ എ​ന്നി​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. 2016ൽ ​നി​ല​വി​ൽ​വ​ന്ന കൗ​ൺ​സി​ലാ​ണു​ള്ള​ത്. ജൂ​ൺ വ​രെ​യാ​ണ് ഇ​തി​ന്‍റെ കാ​ലാ​വ​ധി. മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ (പ്ര​സി.), പി. ​ബ​ഷീ​ർ (സെ​ക്ര.), കി​ഴി​ശ്ശേ​രി ബാ​പ്പു (ട്ര​ഷ.) എ​ന്നി​വ​ർ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളാ​യി ഒ​മ്പ​തം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഉ​മ്മ​ർ അ​റ​ക്ക​ൽ, കെ.​എം. ബ​ഷീ​ർ, ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം താ​മ​ര​ത്ത് ഉ​സ്മാ​ൻ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് പ​ച്ചീ​രി നാ​സ​ർ, അ​ലി അ​ക്ബ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlcommittee
News Summary - New city council committee for Muslim League in Perinthalmanna
Next Story