കോട്ടക്കല്‍ സ്വദേശി എം.ഡി.എം.എയുമായി പിടിയിൽ
text_fieldsഷെരീഫ്
പെരിന്തൽണ്ണ: എം.ഡി.എം.എ മയക്കുമരുന്നുമായി കോട്ടക്കല്‍ സ്വദേശി പിടിയില്‍. കോട്ടക്കല്‍ പറപ്പൂര് സ്വദേശി കളത്തിങ്ങല്‍ ഷെരീഫിനെയാണ് (45) മൂന്ന് ഗ്രാം എം.ഡി.എം.എയുമായി അങ്ങാടിപ്പുറത്തുനിന്ന് പിടികൂടിയത്. കോട്ടക്കല്‍ കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തുന്ന സംഘത്തില്‍പെട്ടയാളാണ് ഷെരീഫ്.
പട്രോളിങ്ങിനിടെ സംശയാസ്പദ രീതിയില്‍ കണ്ട് പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ സി. അലവിയുടെ നേതൃത്വത്തില്‍ എസ്.ഐ യാസിർ ആലിക്കൽ, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എ.എസ്.ഐ അനിത, സീനിയർ സി.പി. ജയമണി, സി.പി.ഒ ജയേഷ് തുടങ്ങിയവരായിരുന്നു പൊലീസ് സംഘത്തിൽ.

