
വനിത നഴ്സിെന അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ (മലപ്പുറം): 108 ആംബുലൻസ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ അമ്മിനിക്കാട് ചെമ്മലശ്ശേരി വീട്ടിൽ ഹനീഫയാണ് (44) അറസ്റ്റിലായത്. പെരിന്തൽമണ്ണ ജില്ല ആശുപത്രി കോമ്പൗണ്ടിലാണ് സംഭവം.
108 ആംബുലൻസിൽ രോഗിയെ കൊണ്ടുവന്ന് ഇറക്കിയ ഡ്രൈവറും നഴ്സും ആംബുലൻസ് ക്ലീൻ െചയ്യുന്നതിനിടെ യുവാവ് വിഡിയോയിൽ ചിത്രീകരിക്കാൻ ശ്രമിച്ചത് നഴ്സ് ചോദ്യം ചെയ്തു. ഇതോടെ അപമര്യാദയായി സംസാരിക്കുകയും ൈകയേറ്റം ചെയ്യുകയും ചെയ്തതയാണ് പരാതി. ബഹളം കേട്ടെത്തിയ ആശുപത്രി ജീവനക്കാർ യുവാവിനെ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകായിരുന്നു.
