2004ലെ മഞ്ചേരി അട്ടിമറി വിജയം 20 വർഷത്തിന് ശേഷവും കഴിയും -ടി.കെ. ഹംസ
text_fieldsപെരിന്തൽമണ്ണ: ഇടതുപക്ഷത്തിന് അംഗബലമുള്ള പെരിന്തൽമണ്ണയും മങ്കടയും പൊന്നാനി മണ്ഡലത്തിലായിരിക്കെ മഞ്ചേരിയിൽനിന്ന് വിജയിച്ച് പാർലമെന്റിലെത്തിയതിന്റെ അനുഭവം പങ്കിട്ട് മുൻ എം.പി ടി.കെ. ഹംസ. 20 വർഷം മുമ്പ് തനിക്കതിന് കഴിഞ്ഞെങ്കിൽ 2024ലും അത് സാധ്യമാണെന്നും 20 വർഷംകൊണ്ട് ജനങ്ങളും ജീവിതവും വിവരവും ഒട്ടേറെ മാറിയെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണയിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി. വസീഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി വി. വസീഫ്, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, വി. ശശികുമാർ, സി.പി.ഐ ജില്ല കൗൺസിൽ അംഗം എം.എ. അജയകുമാർ, ഹംസ പാലൂർ, രാധാമോഹൻ എന്നിവർ സംസാരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഇ. രാജേഷ് സ്വാഗതം പറഞ്ഞു.

