Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightഅ​ന​ധി​കൃ​ത​മാ​യി...

അ​ന​ധി​കൃ​ത​മാ​യി ഓ​ട്ടോ​യി​ൽ ക​ട​ത്തി​യ 15 കു​പ്പി മ​ദ്യ​വു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത​മാ​യി ഓ​ട്ടോ​യി​ൽ ക​ട​ത്തി​യ 15 കു​പ്പി മ​ദ്യ​വു​മാ​യി പി​ടി​യി​ൽ
cancel
camera_alt

പ്ര​ഭാ​ക​ര​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: ബൈ​പാ​സ് റോ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഓ​ട്ടോ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 15 കു​പ്പി മ​ദ്യം പി​ടി​കൂ​ടി. കാ​ര്യ​വ​ട്ടം മ​ണ്ണാ​ർ​മ​ല ചെ​ണ്ണ​യ​ത്തൊ​ടി പ്ര​ഭാ​ക​ര​നെ (38) അ​റ​സ്​​റ്റ്​ ചെ​യ്തു.

കോ​വി​ഡ് കാ​ല​ത്ത് എ​ക്സൈ​സി​നെ​യും പൊ​ലീ​സി​നെ​യും വെ​ട്ടി​ച്ച് ബി​വ​റേ​ജ​സ് ഒൗ​ട്ട്ല​റ്റി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ മ​ദ്യം​വാ​ങ്ങി ചി​ല്ല​റ വി​ൽ​പ​ന പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ​ജീ​വ​മാ​ണ്. അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ത​ട​യാ​നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഒാ​ട്ടോ​യി​ൽ ക​ട​ത്തി​യ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ​ത്.

കു​റ​ച്ചു​കാ​ല​മാ​യി​ട്ട് ഇ​യാ​ളെ എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. സം​ശ​യ​ത്തി​ലു​ള്ള അ​രി​ക്ക​ണ്ടം പാ​ക്ക് സ്വ​ദേ​ശി​ക​ളെ​ക്കു​റി​ച്ചും പ്ര​തി​യു​ടെ മ​റ്റ് ബ​ന്ധ​ങ്ങ​ളെ​​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഒ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ സ​ലീ​മി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ കെ.​എം. ശി​വ​പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ​ൻ. റി​ഷാ​ദ​ലി, അ​ഭി​ൻ​രാ​ജ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestperinthalmannaliquor smugglingliquor auto
Next Story