Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപെരിന്തൽമണ്ണ-പട്ടാമ്പി...

പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

text_fields
bookmark_border
പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
cancel

പു​ലാ​മ​ന്തോ​ൾ: പെ​രി​ന്ത​ൽ​മ​ണ്ണ-​പ​ട്ടാ​മ്പി റൂ​ട്ടി​ൽ വീ​ണ്ടും സ്വ​കാ​ര്യ ബ​സു​ക​ൾ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി. പു​ലാ​മ​ന്തോ​ൾ സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റി​യി​ല്ലെ​ങ്കി​ൽ പൊ​ലീ​സി​നെ നി​യോ​ഗി​ച്ച് പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ത്ത് ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. ബു​ധ​നാ​ഴ്ച രാ​വി​ലെ തു​ട​ങ്ങി​യ പ​ണി​മു​ട​ക്ക് കാ​ര​ണം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. പു​ലാ​മ​ന്തോ​ൾ സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 27നും ​ഈ റൂ​ട്ടി​ലെ ബ​സ് ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​രു​ന്നു.

വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ൺ ആ​റി​ന് ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​തി​ന് ശേ​ഷം ഭാ​വി​പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കു​മെ​ന്നും ബ​സ് തൊ​ഴി​ലാ​ളി സം​ഘം അ​റി​യി​ച്ചു.

യാത്രക്കാർക്കുമുണ്ട്​ പ്രതിഷേധം

പു​ലാ​മ​ന്തോ​ൾ: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത മി​ന്ന​ൽ പ​ണി​മു​ട​ക്കി​ൽ യാ​ത്ര​ക്കാ​ർ ബ​ന്ധി​ക​ളാ​ക്ക​പ്പെ​ടു​ന്നു. ഒ​രേ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ - പ​ട്ടാ​മ്പി റൂ​ട്ടി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ വ​ല​യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലും സ​മാ​ന രീ​തി​യി​ൽ പ​ണി​മു​ട​ക്കു​ണ്ടാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ മു​ത​ൽ പ​ട്ടാ​മ്പി വ​രെ​യു​ള്ള 25 കി​ലോ​മീ​റ്റ​റി​നി​ട​യി​ലെ വി​വി​ധ സ്റ്റോ​പ്പു​ക​ളി​ൽ ബ​സ് ക​യ​റാ​നെ​ത്തി​യ​വ​ർ കൊ​ടും​ചൂ​ടി​ൽ നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​യി. വി​വി​ധ സ്റ്റാ​ൻ​ഡു​ക​ളി​ലും രാ​വി​ലെ മു​ത​ൽ നി​ര​വ​ധി പേ​രാ​ണ് ബ​സ് കാ​ത്തു​നി​ന്ന് നി​രാ​ശ​രാ​യി മ​ട​ങ്ങി​യ​ത്. മി​ന്ന​ൽ പ​ണി​മു​ട​ക്കി​നെ​തി​രെ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്​ വ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeprivate busPerinthalmanna-Patambi route
News Summary - Lightning strike of private buses again on Perinthalmanna-Patambi route
Next Story