കാദറലി സെവൻസ് ഫുട്ബാളിന്; ഇന്ന് തുടക്കം
text_fieldsപെരിന്തൽമണ്ണ: ഒരുമാസം നീളുന്ന കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ ഞായറാഴ്ച തുടക്കം. മത്സരം കാണാൻ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.
ഉദ്ഘാടന ദിവസമായ ഞായറാഴ്ച സ്ത്രീകൾക്ക് മത്സരം സൗജന്യമായി കാണാം. ഞായറാഴ്ച വൈകീട്ട് പെരിന്തൽമണ്ണയിൽ വിളംബര ഘോഷയാത്ര നടക്കും.
ടൂർണമെന്റിൽ ബാൾ പിക്കേഴ്സിനുള്ള ജഴ്സികൾ പ്രസിഡന്റ് സി. മുഹമ്മദലി വിതരണം ചെയ്തു.
വി.പി. അബ്ദുൽ നാസർ, കുറ്റീരി ഹസ്സൻ എന്നിവർ പങ്കെടുത്തു. വിളംബര ഘോഷയാത്ര ഞായറാഴ്ച വൈകീട്ട് നാലിന് പെരിന്തൽമണ്ണ ടൗണിൽ കോഴിക്കോട് റോഡിലെ പ്രസന്റേഷൻ സ്കൂളിന് സമീപം ആരംഭിച്ച് നെഹ്റു സ്റ്റേഡിയത്തിൽ അവസാനിക്കും. തുടർന്ന് വൈകീട്ട് ഏഴിന് 51ാം മത് ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിക്കും. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിക്കും. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഇസാ ഗ്രൂപ് ബെയ്സ് പെരുമ്പാവൂരും എ.വൈ.സി ഉച്ചാരക്കടവും ഏറ്റുമുട്ടും. 24 പ്രമുഖ ടീമുകളാണ് ഇക്കുറി മാറ്റുരക്കുന്നത്.

