Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightഉ​യ​ര​ക്കു​റ​വ്​...

ഉ​യ​ര​ക്കു​റ​വ്​ പ​രി​മി​തി​യ​ല്ല; സൂ​ര​ജ് ഡ്രൈ​വി​ങ്​ സീ​റ്റി​ൽ

text_fields
bookmark_border
ഉ​യ​ര​ക്കു​റ​വ്​ പ​രി​മി​തി​യ​ല്ല; സൂ​ര​ജ് ഡ്രൈ​വി​ങ്​ സീ​റ്റി​ൽ
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ‍.​ടി ഓ​ഫി​സ​ർ ബി​നോ​യ് വ​ർ​ഗീ​സ് സൂ​ര​ജി​ന് ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് കൈ​മാ​റു​ന്നു

വെ​ട്ട​ത്തൂ​ർ: ഉ​യ​ര​ക്കു​റ​വ്​ പ​രി​മി​തി​യ​ല്ലെ​ന്ന്​ തെ​ളി​യി​ച്ച്​ ന​ട​ൻ സൂ​ര​ജ് തേ​ല​ക്കാ​ടി​ന് ഇ​നി ധൈ​ര്യ​മാ​യി വാ​ഹ​ന​മോ​ടി​ക്കാം. ഏ​റെ നാ​ള​ത്തെ ആ​ഗ്ര​ഹ​മാ​ണ് വെ​ള്ളി​യാ​ഴ്ച ഫോ​ർ വീ​ൽ ലൈ​സ​ൻ​സ് ല​ഭി​ച്ച​തോ​ടെ സ​ഫ​ല​മാ​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ.​ടി ഓ​ഫി​സി​ൽ​നി​ന്നാ​ണ് 25കാ​ര​നാ​യ സൂ​ര​ജ് ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്കി​യ​ത്. സ്വ​ന്ത​മാ​യി കാ​ർ വാ​ങ്ങി​യി​രു​ന്നെ​ങ്കി​ലും ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​ത് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഡ്രൈ​വി​ങ്ങി​നാ​യി കാ​റി​ൽ പ്ര​േ​ത്യ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​ല​പ്പു​റം വെ​ട്ട​ത്തൂ​ർ തേ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ സൂ​ര​ജ് ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ​നി​ന്നാ​ണ്​​ മി​മി​ക്രി രം​ഗ​ത്തേ​ക്കെ​ത്തു​ന്ന​ത്. പി​ന്നീ​ട്, മി​നി​സ്‌​ക്രീ​നി​ലും എ​ത്തി. സി​നി​മ​ക​ളി​ലും സ​ജീ​വ​മാ​യ സൂര​ജ് ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ, ചാ​ർ​ളി, ഉ​ദാ​ഹ​ര​ണം സു​ജാ​ത, വി​മാ​നം, ക്യാ​പ്പു​ചീ​നോ, ഒ​രു അ​ഡാ​ർ ലൗ, ​അ​മ്പി​ളി, എ​ന്നോ​ട് പ​റ ഐ ​ല​വ് യു ​തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു.

ടി.​വി ഷോ​ക​ളി​ലും സ​ജീ​വ​മാ​ണ്. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ‍.​ടി ഓ​ഫി​സ​ർ ബി​നോ​യ് വ​ർ​ഗീ​സ് സൂ​ര​ജി​ന് ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmanna
Next Story