Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightസർക്കാർ ഓഫിസുകളിലെ...

സർക്കാർ ഓഫിസുകളിലെ തീപിടിത്തം തടയാൻ മാർഗനിർദേശങ്ങൾ

text_fields
bookmark_border
Parappanangadi Fire Accident
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലെ തീ​പി​ടി​ത്ത​വും ഫ​യ​ലു​ക​ൾ ക​ത്തി​ന​ശി​ക്ക​ലും ത​ട​യാ​ൻ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യും മു​ന്നൊ​രു​ക്ക​ങ്ങ​ളും നി​ർ​ദേ​ശി​ച്ച് സ​ർ​ക്കാ​ർ. ആ​ഭ്യ​ന്ത​ര​വ​കു​പ്പും അ​ഗ്നി​ര​ക്ഷ​സേ​ന​യും ഓ​ഫി​സു​ക​ൾ​ക്കും വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഓ​ഫി​സു​ക​ളി​ൽ വെൻറി​ലേ​ഷ​ൻ അ​ട​ക്ക​രു​തെ​ന്നും പാ​ഴ്​​ക്ക​ട​ലാ​സു​ക​ൾ നീ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​പ്പെ​ട്ട ഫ​യ​ലു​ക​ൾ പെ​ട്ടെ​ന്ന് തീ​പി​ടി​ക്കാ​ത്ത അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളി​ലു​ണ്ട്. പ​ഴ​കി​ദ്ര​വി​ച്ച വൈ​ദ്യു​തീ​ക​ര​ണ സാ​മ​ഗ്രി​ക​ൾ മാ​റ്റു​ക, ഒ​രു പ്ല​ഗി​ൽ​നി​ന്ന് നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്ന​തും ഓ​പ​ൺ വ​യ​റി​ങ്ങും ഒ​ഴി​വാ​ക്കു​ക, സ്വി​ച്ച് ബോ​ർ​ഡ്, മെ​യി​ൻ സ്വി​ച്ച്, യു.​പി.​എ​സ് എ​ന്നി​വ​യി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ അ​ക​ലം പാ​ലി​ച്ചു മാ​ത്രം തീ​പി​ടി​ക്കാ​നി​ട​യു​ള്ള വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ.

ബാ​ങ്കു​ക​ളി​ലെ പോ​ലെ ഫ​യ​ലു​ക​ൾ സൂ​ക്ഷി​ക്കു​ന്ന റെ​ക്കോ​ഡ് റൂ​മി​ൽ ഒാ​ട്ടോ​മാ​റ്റി​ക് ഡി​റ്റെ​ക്ഷ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ​മീ​പ​ത്തെ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ സ​ന്ദേ​ശ​മെ​ത്താ​വു​ന്ന വി​ധം ഹോ​ട്ട് ലൈ​ൻ സൗ​ക​ര്യം സ്ഥാ​പി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. റെ​ക്കോ​ഡ് റൂ​മി​ന്‍റെ വ​യ​റി​ങ്, മു​റി​ക്ക് പു​റ​ത്ത് വി​ച്ഛേ​ദി​ക്കാ​നാ​വ​ണം. മു​റി​യി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ വൈ​ദ്യു​തി പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ക​ര്യ​ത്തി​ലു​മാ​ക്കാം. ഓ​ഫി​സി​ന​ക​ത്ത് പാ​ച​ക​ത്തി​ന് ഹീ​റ്റ​ർ ഉ​പ​യോ​ഗി​ക്ക​രു​ത്.

സ്റ്റോ​ർ റൂ​മു​ക​ളി​ൽ എ​ക്സ്ഹോ​സ്റ്റ് ഫാ​നു​ക​ൾ വേ​ണ​മെ​ന്നും ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക് എ​ൻ.​ബി.​സി പ്ര​കാ​ര​മു​ള്ള അ​ഗ്നി​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ വേ​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലു​ണ്ട്. പ്ര​ധാ​ന ഓ​ഫി​സു​ക​ളി​ൽ നെ​റ്റ് വാ​ച്ച​റോ സെ​ക്യൂ​രി​റ്റി​യോ വേ​ണം. ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യു ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്. അ​തേ​സ​മ​യം, കാ​ല​പ്പ​ഴ​ക്ക​മു​ള്ള ചി​ല മി​നി സി​വി​ൽ​സ്റ്റേ​ഷ​നു​ക​ളി​ൽ വേ​ണ്ട രീ​തി​യി​ലു​ള്ള അ​ഗ്നി​ര​ക്ഷ സൗ​ക​ര്യ​ങ്ങ​ളി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government officesfire
News Summary - Guidelines for preventing fires in government offices
Next Story