പരിശോധനക്കിടെ കഞ്ചാവ് റെയിൽവേ സ്റ്റേഷനിലുപേക്ഷിച്ച് കടന്നു
text_fieldsഅങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കഞ്ചാവ്
പെരിന്തൽമണ്ണ: ഷൊർണൂർ - നിലമ്പൂർ ട്രെയിനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (ആർ.പി.എഫ്) സാന്നിധ്യത്തിൽ അങ്ങാടിപ്പുറത്ത് പരിശോധന നടത്തുന്നതിനിടെ 15.5 കി.ഗ്രാം കഞ്ചാവ് പിടികൂടി. ട്രെയിൻ 2.45ന് അങ്ങാടിപ്പുറം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു പരിശോധന. ട്രെയിൻ കടന്നു പോയപ്പോഴാണ് രണ്ട് ബാഗുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്. കഞ്ചാവ് ഉപേക്ഷിച്ചയാളെ പിടികൂടിയില്ല.
നിലമ്പൂരിലും ഷൊർണൂരിലും കഞ്ചാവ് എത്തുന്നത് കൂടുതലും ട്രെയിൻ മാർഗമാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം. എന്നാൽ എക്സൈസിന് ട്രിയിനിൽ പരിശോധിക്കാൻ ആർ.പി.എഫിന്റെ അനുമതി വേണം. ഇക്കാരണത്താൽ സംയുക്തമായാണ് പരിശോധിക്കാറ്.
പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ശ്രീധരൻ, അസി. ഇൻസ്പെക്ടർ പി. ഹരിദാസൻ, ഐ.ബി. പ്രിവന്റിവ് ഓഫിസർ ഡി. ഷിബു, പി.എസ്. പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ വി. തേജസ്, ഒ. അബ്ദുൽ റഫീഖ്, വനിത സിവിൽ എക്സൈസ് ഓഫിസർ സിന്ധു, ആർ.പി.എഫ് പാലക്കാട് സ്ക്വാഡ് ഇൻസ്പെക്ടർ ക്ലാര വൽസ, എ.എസ്.ഐ സജി അഗസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

