Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightവാ​ഹ​ന​ങ്ങ​ൾ​ക്കാ​യി...

വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ജി​ല്ല​യി​ലെ ആ​ദ്യ വൈ​ദ്യു​ത ചാ​ർ​ജി​ങ് സ്​​റ്റേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ജി​ല്ല​യി​ലെ ആ​ദ്യ വൈ​ദ്യു​ത ചാ​ർ​ജി​ങ് സ്​​റ്റേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഒ​രു​ങ്ങു​ന്നു
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ ബ​സ്

സ്​​റ്റാ​ൻ​ഡി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വൈ​ദ്യു​ത ചാ​ർ​ജി​ങ് സ്​​റ്റേ​ഷ​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: പു​തു​താ​യി നി​ർ​മി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ ബ​സ് സ്​​റ്റാ​ൻ​ഡി​ൽ വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ചാ​ർ​ജി​ങ് സ്​​റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​തി​യി​ൽ.

ജി​ല്ല​യി​ൽ ആ​ദ്യ വൈ​ദ്യു​ത ചാ​ർ​ജി​ങ് സ്​​റ്റേ​ഷ​നാ​യി​രി​ക്കു​മി​ത്. യ​ന്ത്രം സ്ഥാ​പി​ക്ക​ൽ പൂ​ർ​ത്തി​യാ​യി. നാ​ലു വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ​സ​മ​യം ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യും​വി​ധ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ലേ​ത്. ഇ​വി​ടെ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​കൂ​ടി ബാ​ക്കി​യു​ണ്ട്. ഒാ​ഗ​സ്​​റ്റ്​ 12ന് ​ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് സ്ഥ​ലം വി​ട്ടു​ന​ൽ​കാ​നാ​യി ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്. ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​ക​ൾ​ക്ക​രി​കി​ൽ ഹൈ​സ്പീ​ഡ് ചാ​ർ​ജി​ങ് സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ച്ചു വ​രു​ക​യാ​ണ്.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ അ​ന​ർ​ട്ടി​നാ​ണ് ഇ​തി‍െൻറ ചു​മ​ത​ല. ചാ​ർ​ജി​ങ് സ്​​റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​ൻ 100 സ്ക്വ​യ​ർ​ഫീ​റ്റ് സ്ഥ​ല​മാ​ണ് വേ​ണ്ട​തെ​ന്ന് അ​ന​ർ​ട്ട് നേ​ര​ത്തെ ക​ത്ത് ന​ൽ​കി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മൂ​സ​ക്കു​ട്ടി സ്മാ​ര​ക ബ​സ് സ്​​റ്റാ​ൻ​ഡി​ൽ തെ​ക്ക് ഭാ​ഗ​ത്ത് പ്ര​വേ​ശ​ന​ക​വാ​ട​ത്തി‍െൻറ കി​ഴ​ക്കാ​യി 12x8 വി​സ്തൃ​തി​യി​ൽ ഉ​ള്ള സ്ഥ​ല​മാ​ണ് ന​ൽ​കി​യ​ത്. ഇ​വി​ടെ​യെ​ത്തി വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി​ക്ക​നു​സ​രി​ച്ച് യൂ​നി​റ്റി​ന് 70 പൈ​സ എ​ന്ന തോ​തി​ൽ ന​ഗ​ര​സ​ഭ​ക്ക് വാ​ട​ക ല​ഭി​ക്കും.

സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​തോ​ടെ അ​ന​ർ​ട്ടി‍െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ചാ​ർ​ജി​ങ് സ്​​റ്റേ​ഷ​ൻ നി​ർ​മാ​ണ​വും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. സ്ഥ​ലം, കെ​ട്ടി​ടം വി​ട്ടു​ന​ൽ​കു​ന്ന​തോ​ടൊ​പ്പം ന​ഗ​ര​സ​ഭ എ​ൻ.​ഒ.​സി​യും ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് വ​ൻ​കി​ട, ഇ​ട​ത്ത​രം ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചാ​ർ​ജി​ങ് സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് ഒാ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​വു​ന്ന​തോ​ടെ ന​ഗ​ര​സ​ഭ​ക്ക് വാ​ട​ക​യി​ന​ത്തി​ലും വ​രു​മാ​ന​മു​ണ്ടാ​വു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric Charging Stationsmalappuram
News Summary - First electric charging station in the malappuram district is located on perinthalmanna
Next Story