പാചകവാതകം ചോർന്ന് കട കത്തിനശിച്ചു
text_fieldsപെരിന്തൽമണ്ണ: ദേശീയപാതക്ക് അരികിൽ താൽക്കാലികമായി സ്ഥാപിച്ച കടയിൽ പാചകവാതകം ചോർന്ന് കട കത്തിനശിച്ചു. കോവിഡ് നിയന്ത്രണത്തിൽ നിർത്തിവെച്ച കട വീണ്ടും തുറക്കാൻ ഉടമ അമ്മിനിക്കാട് ചെമ്മലശേരി വീട്ടിൽ മുഹമ്മദലിയും ഭാര്യയും അകത്ത് ഒരുക്കങ്ങൾ നടത്തുകയായിരുന്നു.
അതിനിടെ സിലിണ്ടറിൽനിന്ന് പാചകവാതകം ചോർന്നാണ് തീപടർന്നത്. പെരിന്തൽമണ്ണ ഫയർ ആൻഡ് റസക്യൂ വിഭാഗത്തിൽ അറിയിച്ചതോടെ സ്റ്റേഷൻ ഒാഫിസർ സി. ബാബുരാജ്, സീനിയർ ഫയർ ഒാഫിസർ വി. അബ്ദുൽ സലീം, ഫയർ ഒാഫിസർമാരായ സുജിത്, ബൈജു, സുഭാഷ്, മെക്കാനിക് പ്രമോദ്, ഹോംഗാർഡ് അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

