രാത്രി ഏഴു മുതൽ പുലർച്ചെ ഒരു മണി വരെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം
text_fieldsപെരിന്തൽമണ്ണ: അമിത വൈദ്യുതി ഉപഭോഗം നിമിത്തം 220 കെ.വി മാലാപറമ്പ്, 110 കെ.വി പെരിന്തൽമണ്ണ,110 കെ.വി മങ്കട, 110 കെ.വി മേലാറ്റൂർ, 110 കെ.വി മലപ്പുറം, 33 കെ.വി പുലാമന്തോൾ, താഴെക്കോട്, മക്കരപ്പറമ്പ് എന്നീ സബ്സ്റ്റേഷനുകളിൽ നിന്നുമുള്ള ലൈനുകൾ രാത്രി ഏഴു മുതൽ പുലർച്ചെ ഒരു മണി വരെ താങ്ങാനാവുന്ന ശേഷിയിലധികം ലോഡ് ആകുന്ന അവസ്ഥയുണ്ട്. ഈ സബ്സ്റ്റേഷനുകളിൽ നിന്നുള്ള പെരിന്തൽമണ്ണ ഡിവിഷന്റെ കീഴിൽ വരുന്ന 11 കെ.വി ലൈനുകളിൽ വൈകീട്ട് ഏഴുമുതൽ പുലർച്ചെ ഒരു മണിവരെ ഇടവിട്ട് ലോഡ് നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്.
ആയതിനാൽ ഈ സമയങ്ങളിലെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് പെരിന്തൽമണ്ണ ഡിവിഷൻ കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ ആവശ്യപ്പെട്ടു.

