Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightതുടങ്ങി, കോ​വി​ഡ്...

തുടങ്ങി, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​

text_fields
bookmark_border
driving test started in perinthalmanna JRTO
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ പ​രി​ധി​യി​ൽ ആ​റു മാ​സ​ത്തി​നു​ശേ​ഷം പു​ന​രാ​രം​ഭി​ച്ച ഡ്രൈ​വി​ങ് ടെ​സ്​​റ്റി​നെ​ത്തി​യ​വ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: ആ​റു മാ​സ​ത്തി​ലേ​റെ​യാ​യി നി​ർ​ത്തി​വെ​ച്ച ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​നു​ള്ള ടെ​സ്​​റ്റ്​ പു​ന​രാ​രം​ഭി​ച്ചു. മാ​ർ​ച്ച് ആ​റു മു​ത​ലാ​ണ് കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ടെ​സ്​​റ്റ്​ നി​ർ​ത്തി​വെ​ച്ചി​രു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ടെ​സ്​​റ്റി​ൽ 44 പേ​ർ പ​ങ്കെ​ടു​ത്തു. പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി 60 പേ​ർ​ക്കാ​ണ് ടെ​സ്​​റ്റി​ന് അ​വ​സ​രം.

മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​സ്​​റ്റി​ൻ മാ​ളി​യേ​ക്ക​ൽ, ബി​നോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ ന​ട​ന്ന​ത്. ടെ​സ്​​റ്റി​ന് ഹാ​ജ​രാ​കു​ന്ന​വ​ർ മാ​സ്ക്, ഗ്ലൗ​സ്, പേ​ന, ഹെ​ൽ​മ​റ്റ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. ടെ​സ്​​റ്റി​ന് മു​മ്പും ഇ​ട​യി​ലും ശേ​ഷ​വും കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് ശു​ദ്ധി​യാ​ക്ക​ണം.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ ലൈ​റ്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ കൂ​ടി പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ സി.​യു. മു​ജീ​ബ് അ​റി​യി​ച്ചു.

Show Full Article
TAGS:driving test covid 19 
News Summary - driving test restatrted covid by guidelines
Next Story