Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറങ്ങിക്കിടന്ന സ്ത്രീകളുടെ ദേഹത്തെ അഞ്ചര പവൻ സ്വർണാഭരണം കവർന്ന പ്രതി അറസ്റ്റിൽ

text_fields
bookmark_border
ഉറങ്ങിക്കിടന്ന സ്ത്രീകളുടെ ദേഹത്തെ അഞ്ചര പവൻ സ്വർണാഭരണം കവർന്ന പ്രതി അറസ്റ്റിൽ
cancel
Listen to this Article

പെരിന്തൽമണ്ണ: വാഴേങ്കടയില്‍ നിരവധി വീടുകളില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. മാര്‍ച്ച് 25ന് പുലര്‍ച്ച രണ്ട് വീടുകളില്‍ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ കവർന്ന് രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു കേസില്‍ ജയിലിലായ കോതമംഗലം സ്വദേശി ബിജു എന്ന ആസിഡ് ബിജുവാണ് (41) ഈ മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞ് പെരിന്തല്‍മണ്ണ സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതിയെ വാഴേങ്കടയിലെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച അഞ്ചര പവനോളം സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തിയ ജ്വല്ലറിയില്‍നിന്ന് തിരിച്ചെടുത്തു. പെരിന്തല്‍മണ്ണ സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ. നൗഷാദ്, ജൂനിയര്‍ എസ്.ഐ ഷൈലേഷ്, എ.എസ്.ഐമാരായ അരവിന്ദാക്ഷന്‍, വിശ്വംഭരന്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Defendant arrested for stealing five and a half sovereign gold jewelery from sleeping women's body
Next Story