പാറപൊട്ടിക്കുന്നതിനിടെ മരണം: ബോംബ് സ്ക്വാഡ് പരിശോധന നടത്തി
text_fieldsപെരിന്തൽമണ്ണ തേക്കിൻകോട് കിണറ്റിൽ പാറപൊട്ടിക്കുന്നതിനിടെ ഒരാൾ മരിച്ച സംഭവത്തിൽ സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു
പെരിന്തൽമണ്ണ: കിണറ്റിൽ കരിമരുന്നുപയോഗിച്ച് പാറ പൊട്ടിക്കുമ്പോൾ ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാളുടെ കാൽപാദം ലഭിച്ചത് മൃതദേഹം കൊണ്ടുപോയി മണിക്കൂറുകൾ കഴിഞ്ഞ്. കരിമരുന്നിന്റെ അവശിഷ്ടങ്ങലും തിരികളും കണ്ടെത്താൻ പൊലീസിന്റെ ബോംബ് സ്കോഡ് പ്രദേശത്തെത്തി പരിശോധന നടത്തി.
സ്ക്വാഡിനു വേണ്ടി ട്രോമാ കെയർ പ്രവർത്തകരായ യൂനിറ്റ് ലീഡർ ശുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട എന്നിവർ കിണറ്റിൽ നടത്തിയ പരിശോധനയിലാണ് കാൽപാദം കണ്ടെത്തിയത്. തമിഴ്നാട് സേലം പൂലംപാട്ടി കൊണേറിപ്പാട്ടി മെയ്യം സ്ട്രീറ്റിൽ അപ്പുസ്വാമിയുടെ മകൻ രാജേന്ദ്രൻ (49) ആണ് മരിച്ചത്. ഇയാൾ പെരിന്തൽമണ്ണ ടൗണിനു സമീപമാണ് താമസം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

