Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightസി.​പി.​എം ത​രം...

സി.​പി.​എം ത​രം താ​ഴ്ത്തി​യയാൾ രാ​ജി ന​ൽ​കി; നേ​തൃ​ത്വം സ്വീ​ക​രി​ച്ചി​ല്ല

text_fields
bookmark_border
cpm
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: സി.​പി.​എം പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ ക​മ്മി​റ്റി​യി​ൽ നി​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്ത​പ്പെ​ട്ട കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പാ​ർ​ല​മെൻറ​റി ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​ത്ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി. എ​ന്നാ​ൽ, നേ​തൃ​ത്വം ഇ​ത്​ സ്വീ​ക​രി​ച്ചി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ലെ വീ​ഴ്ച മു​ൻ​നി​ർ​ത്തി​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​യാ​ണ് പാ​ർ​ട്ടി കൈ​ക്കൊ​ണ്ട​തെ​ന്നും മ​റ്റ്​ ചു​മ​ത​ല​ക​ളെ ന​ട​പ​ടി ബാ​ധി​ക്കി​ല്ലെ​ന്നും നേ​തൃ​ത്വം െക. ​ഉ​ണ്ണി​കൃ​ഷ്ണ​നെ അ​റി​യി​ച്ചു. ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ വി. ​ശ​ശി​കു​മാ​ർ, സി. ​ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്ത​ത്.

അ​ധ്യാ​പ​ക​ജോ​ലി പൂ​ർ​ത്തി​യാ​വാ​ൻ ര​ണ്ടു വ​ർ​ഷം കൂ​ടി ബാ​ക്കി​യി​രി​ക്കെ സ്വ​യം വി​ര​മി​ച്ച് സം​ഘ​ട​നാ​സം​വി​ധാ​ന​ത്തി​ൽ സ​ജീ​വ​മാ​യ ഇ​ദ്ദേ​ഹം ന​ഗ​ര​സ​ഭ​യി​ൽ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നും പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി നേ​താ​വു​മാ​ണ്.

ന​ഗ​ര​സ​ഭ അം​ഗ​ത്വ​മു​ൾ​പ്പെ​ടെ ഒ​ഴി​യാ​നാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​നു​മ​തി ചോ​ദി​ച്ച​ത്. പാ​ർ​ട്ടി ഏ​ൽ​പി​ച്ച ചു​മ​ത​ല​ക​ളി​ലൊ​ന്നാ​യ​തി​നാ​ൽ ത​രം താ​ഴ്ത്ത​ൽ ന​ട​പ​ടി​ക്ക് ശേ​ഷം ബാ​ക്കി ചു​മ​ത​ല​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ന്ന​തി​ലെ പ്ര​യാ​സം മു​ൻ​നി​ർ​ത്തി​യാ​ണ് അ​നു​മ​തി തേ​ടി ക​ത്ത് ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannaCPM
News Summary - cpm election update-perinthalmanna
Next Story