സ്കൂട്ടർ പിന്തുടർന്ന് മാലപൊട്ടിച്ച യുവാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ
text_fieldsപെരിന്തൽമണ്ണ: സ്കൂട്ടർ യാത്രക്കാരിക്ക് പിറകെ മറ്റൊരു സ്കൂട്ടറിലെത്തി മാല പൊട്ടിച്ച് കടന്ന യുവാവ് മണിക്കൂറുകൾക്കം പൊലീസ് പിടിയിൽ.പെരിന്തൽമണ്ണ കുന്നപ്പള്ളി, വളയംമൂച്ചിയിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. പെരിന്തൽമണ്ണ പാതാക്കര കൊളക്കട വീട്ടിൽ മുഹമ്മദ് ആരിഫാണ് (26) പിടിയിലായത്.
പെരിന്തൽമണ്ണയിൽനിന്ന് ഏലംകുളത്തുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ യാത്രചെയ്യവെ പിറകിലൂടെ എത്തി വളയംമൂച്ചിക്ക് സമീപത്ത് നിന്നാണ് മാലപൊട്ടിച്ചത്.മാലയുടെ ഒരു കഷ്ണമാണ് യുവാവിെൻറ കൈയിൽപെട്ടത്. സംഭവം കണ്ടതിൽ ചിലർ മോഷ്ടാവ് സഞ്ചരിച്ച വാഹനത്തിന് പിറകെ പോയെങ്കിലും യുവാവ് രക്ഷപ്പെട്ടു. പ്രാഥമിക വിവരങ്ങളുടെയും ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വൈകുന്നേരത്തോടെ പാതാക്കരയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ സ്റ്റേഷൻ ഹൗസ് ഒാഫിസർ സി.കെ. നാസർ, എസ്.ഐ സി.കെ. നൗഷാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ സി.പി. മുരളി, എ.എസ്.ഐ മാരായ അബ്ദുൾ സലീം, ഷാജിമോൻ, സി.പി.ഒമാരായ ഗോപാലകൃഷ്ണൻ സജീർ, കൃഷ്ണകുമാർ, മിഥുൻ, ദിനേശ്, പ്രഫുൽ, വിജേഷ്, ഷാലു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

