സി.ബി.എസ്.ഇ കലോത്സവം: കുറ്റിപ്പുറം എം.ഇ.എസിന് കിരീടം
text_fieldsപെരിന്തൽമണ്ണയിൽ സമാപിച്ച സി.ബി.എസ്.ഇ സഹോദയ സ്കൂൾ കലോത്സവത്തിൽ ജേതാക്കളായ കുറ്റിപ്പുറം
എം.ഇ.എസ് സീനിയർ സെക്കൻഡറി സ്കൂൾ ടീം
പെരിന്തൽമണ്ണ: ഞായറാഴ്ച രാത്രി സമാപിച്ച സി.ബി.എസ്.ഇ സഹോദയ സ്കൂൾ കലോത്സവത്തിൽ കുറ്റിപ്പുറം എം.ഇ.എസ് കാമ്പസ് സീനിയർ സെക്കൻഡറി സ്കൂൾ 914 പോയന്റ് നേടി ഓവറോൾ കിരീടം നേടി. സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ കോട്ടക്കൽ 899 പോയന്റ് നേടി രണ്ടാം സ്ഥാനത്തും ശ്രീ വള്ളുവനാട് വിദ്യാഭവൻ പെരിന്തൽമണ്ണ 726 പോയന്റ് നേടി മൂന്നാം സ്ഥാനത്തും എത്തി. രണ്ട് ദിവസം സ്റ്റേജിതര മത്സരങ്ങളും രണ്ടു ദിവസം സ്റ്റേജ് മത്സരങ്ങളും നടത്തിയാണ് 62 സ്കൂളിൽ നിന്നുള്ള വിദ്യാർഥികളുടെ കലോത്സവം പൂർത്തിയാക്കിയത്.
ബെഞ്ച്മാർക്ക് ഇന്റർനാഷണൽ തിരൂർ (682) സെന്റ് ജോസഫ് പുത്തനങ്ങാടി (594) എന്നിവയാണ് നാലും അഞ്ചും സ്ഥാനത്ത്. ഡോ. പി. കൃഷ്ണാസ് ട്രോഫി സമ്മാനിച്ചു. സഹോദയ പ്രസിഡൻഡ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.