പെരിന്തല്‍മണ്ണ ജങ്ഷനിൽ കാറിൽ തീപടർന്നു; അപകടം ഒഴിവായി
text_fieldsപെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ കാറിലുണ്ടായ തീപിടിത്തം അണക്കാൻ ശ്രമിക്കുന്നു
പെരിന്തല്‍മണ്ണ: ടൗണിലെ ട്രാഫിക് ജങ്ഷനിൽ കാറിൽ തീ പടർന്നത് ആശങ്ക പരത്തി. ശനിയാഴ്ച വൈകീട്ട് നാലോടെ ട്രാഫിക് ജങ്ഷനോട് ചേർന്ന് കോഴിക്കോട് റോഡില്‍ പോപ്പുലര്‍ ജ്വല്ലറിക്ക് മുന്നിലായിരുന്നു സംഭവം.
കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഉടന്‍ പുറത്തിറങ്ങാനായതും നാട്ടുകാരും വ്യാപാരികളും വേഗത്തില്‍ തീയണച്ചതും അപകടമൊഴിവാക്കി. അരിക്കണ്ടംപാക്ക് സ്വദേശിയുടെ കാർ പെരിന്തല്‍മണ്ണയിലേക്ക് വരവെ ജങ്ഷനില്‍ സിഗ്നല്‍ ലഭിക്കാന്‍ നിര്‍ത്തിയതായിരുന്നു.
സിഗ്നല്‍ കിട്ടി സ്റ്റാര്‍ട്ടാക്കിയപ്പോഴാണ് മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. നാട്ടുകാരും വ്യാപാരികളും അഗ്നിശമനവാതകവും വെള്ളവുമുപയോഗിച്ച് നിമിഷങ്ങള്‍ക്കകം അണച്ചു. ഉടൻ തന്നെ അഗ്നിരക്ഷാസേനയും പൊലീസുമെത്തി. വൈകീട്ടായതിനാല്‍ വാഹനങ്ങളുടെ വലിയ തിരക്കുണ്ടായിരുന്നു.

